ഇതിഹാസ നായകൻ എം എസ് ധോണിയെ പോലെയൊരു ക്യാപ്റ്റനെയാണ് പാകിസ്ഥാന് ആവശ്യമെന്ന് പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറാഫത്ത്. മാന്യന്മാരുടെ കളിയുടെ ചരിത്രത്തിൽ ടീം ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ഇതിഹാസ താരം ധോണി ആണെന്ന കാര്യത്തിൽ തർക്കമില്ലെന്നു അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര സർക്യൂട്ടിൽ ധോണി ഇപ്പോഴും സജീവ ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ പാകിസ്ഥാന്റെ നായകനായി തിരഞ്ഞെടുത്തേനെയെന്നായിരുന്നു മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം പറയുന്നത്.
Also Read:വായ്‌പാ പരിധി ഉയര്‍ത്താന്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി
‘മഹേന്ദ്ര സിങ്ങ് ധോണി ഇപ്പോള്‍ കളിക്കുന്നില്ല, പക്ഷേ അദ്ദേഹം വിരമിച്ചില്ലായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തെ പാകിസ്ഥാൻ ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുമായിരുന്നു. നിലവിലെ താരങ്ങളുടെ കഴിവ് കൃത്യമായി അറിയുന്ന ധോണിയെപ്പോലുള്ള ഒരാളെ നിലവിൽ പാകിസ്ഥാൻ ടീമിന് ആവശ്യമാണ്. ഞങ്ങളുടെ കളിക്കാർ കഴിവുള്ളവരാണ്, പക്ഷേ അവർക്ക് എംഎസ് ധോണിയെപ്പോലെ കഴിവുകളുള്ള ഒരു നേതാവിനെ ആവശ്യമാണ്’
‘ധോണിക്കെതിരെ പന്തെറിയുമ്പോള്‍ ധോണി എങ്ങനെ തന്നെ നേരിടുമെന്ന് തനിക്ക് അറിയില്ലെന്ന് അക്തര്‍ പറയുമായിരുന്നു. അവന്‍ മാനസികമായും ശാരീരികമായും വളരെ ശക്തനാണ്. 90 കളില്‍ ധോണിക്ക് മുമ്പ് മൈക്കല്‍ ബെവന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഏകദിന ബാറ്റിംഗ് ശരാശരി 50 ല്‍ കൂടുതലായിരുന്നു. ഫിനിഷിംഗിന്റെ കാര്യത്തിൽ ലോകത്തെ നിലവിലെ ഒരു കളിക്കാരനും എം എസ് ധോണിയോളം വരില്ല’- അറാഫത്ത് വ്യക്തമാക്കി.
Post Your Comments