തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ സ്ഥാനാരോഹണത്തിന് മുഹൂർത്തം കുറിച്ചു കൊടുത്തത് ഏറെ വിശ്വാസമുള്ള ജോത്സ്യൻ. 13 ന് ഞായറാഴ്ച പകല്‍ 11.30 നു മുൻപ് ചുമതലയേക്കാനാണ് ജ്യോത്സ്യന്റെ നിർദ്ദേശം. ഈ ദിവസവും സമയവും ശുഭമാണെന്നാണ് ആലപ്പുഴയിലെ ജോത്സ്യന്റെ പ്രവചനം.
എന്തിനും തുടക്കം കുറിക്കും മുൻപ് ജോത്സ്യരുടെ ഉപദേശം സുധാകരന് തേടാറുണ്ടെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. രോഹിണി നക്ഷത്രത്തില്‍ പിറന്ന സുധാകരന് പുണര്‍തം നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് നല്ല ദിവസമെന്ന് ജോത്സ്യൻ നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാൽ പ്രവൃത്തി ദിവസം ചുതമലയേല്ക്കാനായിരുന്നു സുധാകരന്റെ താല്പര്യം. ഇന്നലെ സ്വദേശമായ കണ്ണൂരിലെത്തിയ സുധാകരന് ഞായറാഴ്ച തിരുവനന്തപുരത്ത് തിരിച്ചെത്തും.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളും ആരവവുമില്ലാതെ ചുമതലയേല്‍ക്കാനാണ് ആഗ്രഹമെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആ നിമിഷം ആവേശോജ്ജ്വലമാക്കാന്‍ ഒരുങ്ങുകയാണ്. പുതിയ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനും ത്രിവര്‍ണം അണിഞ്ഞ് ഒരുങ്ങുന്നു. കോൺഗ്രസിലെ തലമുറമാറ്റം പുതിയൊരു വഴിത്തിരിവാകുമെന്നാണ് പ്രവർത്തകരുടെ വിശ്വാസം.
Post Your Comments