റോം: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ ഇറ്റലിയിലെ റോമിൽ തുടക്കമാവും. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ച യൂറോ കപ്പ് 2021ന് ജൂൺ 11ന് റോമിൽ പന്തുരുളും. ജൂലായ് 11ന് വെംബ്ലിയിലാണ് ഫൈനൽ മത്സരത്തിന് വേദിയാകുന്നത്. ഉദ്ഘാടന മത്സരത്തിൽ തുർക്കി ഇറ്റലിയെ നേരിടും. ജൂൺ 12 ഇന്ത്യൻ സമയം രാത്രി 12.30-നാണ് തുർക്കി-ഇറ്റലിമത്സരം. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ ആദ്യ മത്സരം ജൂൺ 15ന് ഹംഗറിക്കെതിരേയാണ്.
കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം മാറ്റിവെച്ചതാണ് ‘യൂറോ 2020’. ഇരുപത്തിനാല് ടീമുകൾ മാറ്റുരയ്ക്കും. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും ഹാരി കെയ്‌നും ഫുട്ബോളിലെ മുന്നും താരങ്ങൾ ഇന്നുമുതൽ യൂറോയുടെ കളിത്തട്ടിലാണ്. കിരീടം കൊതിച്ച് വലിയൊരു നിര തന്നെയുണ്ട്. ലോക ഒന്നാം നമ്പർ ടീം ബെൽജിയത്തിന്റെ ആദ്യ മത്സരം ജൂൺ 12ന് റഷ്യക്കെതിരെയാണ്.
അതേസമയം, ലോക ഫുട്ബോളിലെ വമ്പന്മാരായ ഹോളണ്ട് ഉക്രൈനിനെതിരെയും ഇംഗ്ലണ്ട് ശക്തരായ ക്രൊയേഷ്യനെയും നേരിടും. സൂപ്പർതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ തിരിച്ചുവരവിലെ ആദ്യ യൂറോ കപ്പിലെ എതിരാളികൾ ശക്തരായ സ്പെയിനാണ്. പൂളിലെ മരണ ഗ്രൂപ്പായ എഫിൽ ഫ്രാൻസ് ജർമനിയെ നേരിടും. കൂടാതെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും മരണ ഗ്രൂപ്പായ എഫിലാണ്.
Post Your Comments