കള്ളപ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ

സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐയുടെ പ്രതിഷേധം

തിരുവനന്തപുരം: കുഴല്‍പ്പണ കേസില്‍ ബിജെപിക്ക് പങ്കില്ലെന്ന് തെളിഞ്ഞിട്ടും ബിജെപി നേതാക്കളെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നാവശ്യവുമായി എസ്.ഡി.പി.ഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി. ബി.ജെ.പി നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്താകെ പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടന്നത്. മാര്‍ച്ച് പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം ഉദ്ഘാടനം ചെയ്തു.

Read Also : ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവച്ചു: ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി

‘ കേസന്വേഷണത്തിന്റെ ഭാഗമായി റെയ്ഡ് തീരുമാനം പോലിസില്‍ നിന്നു ചോര്‍ന്നു. തൊണ്ടി മുതലുകളും തെളിവുകളും നശിപ്പിക്കാന്‍ പ്രതികള്‍ക്ക് അവസരം ലഭിക്കുന്നത് ഗുരുതര വീഴ്ചയാണ്. അതിനാല്‍ നിഷ്പക്ഷവും കാര്യക്ഷമവുമായ അന്വേഷണം നടക്കുന്നതിന് കോടതി തന്നെ മേല്‍നോട്ടം വഹിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലും ബിജെപി ചെലവഴിച്ച പണത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കുഴല്‍പണമിടപാട് സംബന്ധിച്ച് അന്തര്‍സംസ്ഥാന ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും ‘ അഷ്‌റഫ് പ്രാവച്ചമ്പലം പറഞ്ഞു.

Share
Leave a Comment