Latest NewsKeralaNews

അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ, മതം മാറ്റാന്‍ താത്പര്യമില്ല: റഹ്മാന്‍

പത്ത് വര്‍ഷത്തോളമാണ് റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ സജിത ഒളിച്ച് ജീവിച്ചത്

പാലക്കാട് : സജിതയെ മതം മാറ്റിയെന്ന ആരോപണം തള്ളി ഭര്‍ത്താവ് റഹ്മാന്‍. സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും റഹ്മാന്‍ പറഞ്ഞു. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്‌നേഹിച്ചതെന്നും റഹ്മാന്‍ പറഞ്ഞു.

‘സജിതയെ മതം മാറ്റാൻ തനിക്ക് താത്പര്യമില്ല. ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്‌നേഹിച്ചത്’- റഹ്മാന്‍ പറഞ്ഞു.

Read Also :   ‘ബി.ജെ.പി നേതാവ് ജനിച്ച മണ്ണിനെ ഒറ്റി കൊടുക്കുന്നു, അവസാനം വരെ ഞാന്‍ പൊരുതി കൊണ്ടിരിക്കും’: ഐഷ സുല്‍ത്താന

പത്ത് വര്‍ഷത്തോളമാണ് റഹ്മാന്റെ വീട്ടിലെ ഒറ്റമുറിയില്‍ സജിത ഒളിച്ച് ജീവിച്ചത്. രണ്ട് മതങ്ങളില്‍പ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്മാനെ സഹോദരന്‍ അവിചാരിതമായി കണ്ടുമുട്ടുന്നതോടെയാണ് നാടിനെ നടുക്കിയ പ്രണയകഥ പുറം ലോകം അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button