നെന്മാറ: 11 വർഷത്തോളം യുവതിയെ പൂട്ടിയിട്ട സംഭവത്തിൽ വിവാദങ്ങൾ മുറുകുകയാണ്. ഇതിനിടെ യുവതിയെയും യുവാവിനെയും സന്ദർശിച്ചു ആലത്തൂർ എംപി രമ്യ ഹരിദാസ്. ഇരുവരെയും സന്ദർശിച്ച ശേഷം ഇത് അപൂർവ്വ പ്രണയമാണെന്ന് തരത്തിൽ അവർ പ്രതികരിക്കുകയും ചെയ്തു. ഫേസ്‌ബുക്ക് പോസ്റ്റിൽ സജിത വേലായുധനെ ഇവർ സാജിത എന്ന് പരാമർശിച്ചതും പ്രതിഷേധത്തിനിടയാക്കി.
രമ്യയുടെ പോസ്റ്റ് ഇങ്ങനെ,
‘സാജിതയും റഹ്മാനും ഇനി സമൂഹത്തിൽ ഒന്നിച്ച് ജീവിക്കട്ടെ.എല്ലാവരും കണ്ടും അറിഞ്ഞും തന്നെ.കഥകളെയും സിനിമകളെയും വെല്ലുന്ന
അതിശയവും അത്ഭുതവും നിറഞ്ഞ പത്തുവർഷത്തെ കഠിനമായ ജീവിതം അവസാനിച്ചിരിക്കുന്നു..
സാജിദയ്ക്കും റഹ്മാനും ആശംസകൾ..’
എന്നാൽ പോസ്റ്റിന്റെ അടിയിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സജിതയെ സാജിതയാക്കിയതിലും 10 വർഷം ഒരു സ്ത്രീക്ക് എല്ലാ അവകാശങ്ങളും നിഷേധിച്ചു മുറിയിൽ പൂട്ടിയിട്ടതിനെ ന്യായീകരിക്കുന്നതിനും വലിയ രീതിയിൽ പ്രതിഷേധമുയരുകയാണ്.
ചില കമന്റുകൾ ഇങ്ങനെ,
പ്രണയമെന്നാൽ പെണ്ണിനെ കൊല്ലാകൊല ചെയ്ത് കൂട്ടിലടച്ചു കാമഭ്രാന്തിനു അടിമയാക്കുക എന്നാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇന്ന് വർദ്ധിക്കുന്നു എന്നത് എത്രപേരുടെ ശ്രദ്ധയിൽ പെട്ടു എന്നറിയില്ല. പക്ഷെ ഒന്നറിയാം പെൺകുട്ടികൾ പ്രണയ കുരുക്കിൽ പെട്ട് പോകുന്നത് കൊണ്ട് മാത്രമല്ല ഇത്തരം സംഭവങ്ങൾ വർദ്ധിക്കുന്നത്.. പകരം കാഴ്ചപ്പാടുകളുടെ വൈകല്യവും പലതിനോടും ഉള്ള അമിതമായ അടിമത്വവും ആണ് ഇതിനു കാരണമാകുന്നത്… പ്രണയത്തിന്റെ പേരിൽ മത വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഉൾപ്പെടെ എല്ലാം അടിമത്വം കൊണ്ട് തന്നെ… മാന്യമായി ജീവിക്കണം മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കണം എന്ന ചിന്തയില്ലാത്തത് കൊണ്ടും അടിച്ചമർത്തുന്നതിൽ സന്തോഷം കണ്ടെത്തുന്നുണ്ടിവർ… ഭ്രാന്തർ …
പെൺകുട്ടികൾ തെറ്റ് പറ്റിയാലും തിരുത്തണം എന്ന് ചിന്തിക്കാതെ കൂടുതൽ വലിയ കെട്ടു പാടുകളിലേക്ക് സ്വയം എടുത്തു ചാടുന്ന കാഴ്ചയും ആശങ്ക വർദ്ധിപ്പിക്കുന്നത് തന്നെ …
ഇവക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക നമ്മുടെ കർത്തവ്യം …
എഴുതിയത് Adv. നിവേദിത
മറ്റൊരു കമന്റ് ഇങ്ങനെ,
വർഷത്തിലൊരിക്കൽ ശബരിമലയിലേക്ക് വ്രതമെടുക്കുമ്പോൾ വീട്ടിലെ സ്ത്രീകൾ ആർത്തവത്തിന്റെ 7 ദിവസങ്ങളിൽ മാറി നിൽക്കുന്നതിനെതിരെ പടവാളെടുത്ത പുരോഗമനകാരും ഫെമിനിച്ചികളും ഒരു പെൺകുട്ടിയെ 10 വർഷം അതിന്റ എല്ലാ മനുഷ്യാവകാശങ്ങളും ഇല്ലാതാക്കി പൂട്ടിയിട്ടതിനെ വിശുദ്ധപ്രണയമാക്കുന്നതിന്റ തിരക്കിലാണ്.
Post Your Comments