News

മലാലയ്ക്ക് വധഭീഷണി മുഴക്കിയ ഇസ്ലാം മതപുരോഹിതന്‍ അറസ്റ്റിൽ

പെഷവാറില്‍ നടന്ന യോഗത്തിലാണ് മലാല യൂസഫ് സായിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തണമെന്ന് അനുയായികളോട് ഇയാൾ ആഹ്വാനം ചെയ്തത്

പെഷവാര്‍ : വിവാഹത്തെ കുറിച്ച് പറഞ്ഞതിന് നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് സായിക്ക് നേരെ വധഭീഷണി മുഴക്കിയ ഇസ്ലാം മതപുരോഹിതന്‍ അറസ്റ്റിൽ. മുഫ്തി സര്‍ദാര്‍ അലി ഹഖാനിയെയാണ് ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെഷവാറില്‍ നടന്ന യോഗത്തിലാണ് മലാല യൂസഫ് സായിക്ക് നേരെ ചാവേര്‍ ആക്രമണം നടത്തണമെന്ന് അനുയായികളോട് ഇയാൾ ആഹ്വാനം ചെയ്തത്. വിവാഹത്തെ കുറിച്ച് മലാല നടത്തിയ ചില അഭിപ്രായ പ്രകടനങ്ങളാണ് ഇയാളെ പ്രകോപിപ്പിച്ചത്. മലാല ഇനി പാകിസ്ഥാനിലേക്ക് എത്തിയാല്‍ താന്‍ ആദ്യം തന്നെ അവര്‍ക്കെതിരെ ചാവേര്‍ ആക്രമണം നടത്താന്‍ ശ്രമിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ആയുധം ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇയാളുടെ വാക്കുകളെന്നും ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

Read Also  : ‘ബോധം കെടുത്തി ബലാത്സംഗം ചെയ്തു’ : മൈനോറിറ്റി കോണ്‍ഗ്രസ് മുന്‍ നേതാവിനെതിരെ ലൈംഗിക പീഡനത്തിന് കേസ്

വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചിള്ള തന്റെ അഭിപ്രായം മലാല തുറന്ന് പറഞ്ഞത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും മറ്റൊരാൾ ജീവിതത്തിൽ ഒപ്പം വേണമെന്നുണ്ടെങ്കിൽ ഇരുവർക്ക് പങ്കാളികളായി ജീവിച്ചാൽ പോരേ എന്നായിരുന്നു മലാലയുടെ പരാമർശം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button