KeralaLatest NewsNews

ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 12 പേര്‍ കൂടി രാജിവച്ചു: ലക്ഷദ്വീപ് ബിജെപിയില്‍ പൊട്ടിത്തെറി

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടി

കൊച്ചി: സിനിമാ പ്രവർത്തകയായ ഐഷ സുൽത്താന ഒരു ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസെടുത്തു. എന്നാൽ ഈ സംഭവത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേർ പാർട്ടിയിൽ നിന്നും രാജിവച്ചു.

read also: ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല; ലക്ഷദ്വീപില്‍ ‘ഫത്വ’, പ്രതിഷേധം ശക്തം

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ പറയുന്നു. ഇത് കൂടാതെ ചില സംഘടനകൾ ബിജെപി അനുകൂലികൾക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button