കൊച്ചി: സിനിമാ പ്രവർത്തകയായ ഐഷ സുൽത്താന ഒരു ചാനൽ ചർച്ചയ്ക്കിടയിൽ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ബിജെപി നേതൃത്വം പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഐഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസെടുത്തു. എന്നാൽ ഈ സംഭവത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി. ദ്വീപ് ബിജെപി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് മുള്ളിപ്പുര ഉള്‍പ്പെടെ 12 പേർ പാർട്ടിയിൽ നിന്നും രാജിവച്ചു.
read also: ബിജെപി അനുഭാവികള്‍ക്ക് കടകളില്‍ നിന്ന് സാധനങ്ങള്‍ നല്‍കില്ല; ലക്ഷദ്വീപില്‍ ‘ഫത്വ’, പ്രതിഷേധം ശക്തം
ഐഷാ സുല്‍ത്താനയ്‌ക്കെതിരെ കേസ് കൊടുത്ത പ്രസിഡന്റിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് നപടിയെന്ന് 12 പേരും സമര്‍പ്പിച്ചിരിക്കുന്ന കൂട്ടരാജിക്കത്തില്‍ പറയുന്നു. ഇത് കൂടാതെ ചില സംഘടനകൾ ബിജെപി അനുകൂലികൾക്ക് സാധനങ്ങള്‍ നല്‍കില്ലെന്ന നോട്ടീസ് പതിച്ചിരിക്കുകയാണ്.
Post Your Comments