COVID 19KeralaLatest NewsNewsIndia

‘വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് നല്ലതോ?’: പ്രതികരണവുമായി ഡോ. ആന്റണി ഫൗചി

വാക്സിൻ ഡോസുകൾ തമ്മിൽ ഇടവേള നീട്ടുന്നത് രോഗ വ്യാപനത്തിനിടയാക്കും

ഡൽഹി: കോവിഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ. ആന്റണി ഫൗചി.

കേന്ദ്രസര്‍ക്കാര്‍ വാക്സിൻ മാര്‍ഗനിര്‍ദേശം പുതുക്കിയതു സംബന്ധിച്ച ചോദ്യത്തിന് ദേശീയ മാധ്യമത്തോട് മറുപടി പറയുകയായിരുന്നു അദ്ദേഹം. വാക്സിൻ ഇടവേള കൂട്ടുന്നത് കൂടുതല്‍ പേര്‍ക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാന്‍ ഇടയാക്കുമെന്നും, എന്നാൽ വാക്സിന്‍ ലഭ്യത കുറവാണെങ്കില്‍ ഇടവേള നീട്ടേണ്ടിവരുമെന്നും ഡോ. ആന്റണി ഫൗചി വ്യക്തമാക്കി. കോവിഡിനെതിരായ മുഖ്യആയുധം വാക്സിൻ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോവിഡിന്റെ തീവ്രവ്യാപനശേഷിയുള്ള ഡെല്‍റ്റ വകഭേദം നേരിടാന്‍ വാക്സിനേഷന്‍ സത്വരമാക്കുകയാണ് വേണ്ടതെന്നും ഡെല്‍റ്റ വകഭേദം കണ്ടെത്തിയ ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്നും ഡോ. ആന്റണി ഫൗചി പറഞ്ഞു. വാക്സിൻ ഡോസുകൾ തമ്മിൽ ഇടവേള നീട്ടുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്നും, അതിനാൽ മുന്‍നിര്‍ദേശങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button