COVID 19Latest NewsKeralaIndiaNews

ഇന്ന് കൂടുതൽ ഇളവുകൾ: റോഡിൽ ജനത്തിരക്ക്, സംസ്ഥാനത്ത് സംഭവിച്ചത്

തിരുവനന്തപുരത്ത് പലയിടങ്ങളിലും രാവിലെ മുതൽ റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ സംസ്ഥാനത്ത് ഇന്ന് നിയന്ത്രണങ്ങളില്‍ ഇളവ് നൽകി സർക്കാർ. നാളെയും മറ്റന്നാളും ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഉണ്ടാകുക. ഇന്ന് ഒരു ദിവസത്തേക്ക് പ്രഖ്യാപിച്ച ഇളവ് ആഘോഷമാക്കി ജനം. തിരുവനന്തപുരത്ത് പലയിടങ്ങളിലും രാവിലെ മുതൽ റോഡുകളിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

നിലവിലുള്ള ഇളവുകൾക്കു പുറമേയാണ് ഇന്നു കൂടുതൽ ഇളവുകൾ നല്‍കിയത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു പ്രവർത്തിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴുവരെയാണ് കടകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനം ചെയ്യുന്ന കടകൾക്കും ഇന്ന് തുറന്നു പ്രവർത്തിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

Also Read:എടിഎമ്മിൽ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് കൂട്ടി

പുസ്‌തകങ്ങളും ശ്രവണ സഹായികള്‍ വില്‍ക്കുന്ന കടകള്‍ക്കും മൊബൈല്‍ ഷോപ്പുകളും വസ്ത്ര സ്ഥാപനങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും സംസ്ഥാനത്ത് നടപ്പാക്കുക. അവശ്യ സേവനങ്ങള്‍ക്ക് മാത്രമാകും പ്രവര്‍ത്തനാനുമതി. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button