Latest NewsNewsIndia

‘ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വരനെ ആവശ്യമുണ്ട്’: വൈറലായ വിവാഹ പരസ്യത്തിന് പിന്നിലെ സത്യമിതാണ്

വൈറലായ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നത്

ന്യൂഡൽഹി : ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഒരു വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. പരസ്യത്തിൽ, വിവാഹത്തിന് ഒരുങ്ങുന്ന യുവതി കോവിഡ് വാക്സിൻ സ്വീകരിച്ച യുവാക്കളിൽ നിന്നാണ് വിവാഹാലോചനകൾ ക്ഷണിച്ചിരിക്കുന്നത്. 24 കാരിയായ റോമൻ കത്തോലിക്കാ പെൺകുട്ടി, കോവിഷീൽഡിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ബിരുദാനന്തര ബിരുദധാരികളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നുവെന്നാണ് പരസ്യം.

സംഭവം വൈറലായതോടെ മികച്ച പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. വൈറലായ പോസ്റ്റിന് താഴെ രസകരമായ നിരവധി കമന്‍റുകളാണ് വന്നത്. ചിലർ ഈ പരസ്യം സത്യമാണോയെന്നും സംശയിച്ചു.

എന്നാൽ, ഈ പരസ്യം ഒരു ക്യാമ്പയിനിന്‍റെ ഭാഗമായിരുന്നു. കോവിഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുന്നത്ര ആളുകളെ എത്തിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി ഗോവയിൽ നിന്ന് സാവിയോ ഫിഗ്യൂറെഡോ എന്നയാളാണ് ഈ വിവാഹപരസ്യത്തിന് പിന്നില്‍. “മാട്രിമോണിയലുകളുടെ ഭാവി” എന്ന തലക്കെട്ടിലുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ പോസ്റ്റ് ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരിച്ചത്. ഒരു വാക്സിനേഷൻ സെന്ററിന്റെ കോൺടാക്റ്റ് നമ്പറിനൊപ്പമാണ് ഇത് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button