കോട്ടയം: കേരള റബർ ലിമിറ്റഡ് എന്ന പേരിൽ കമ്പനി സ്ഥാപിക്കാൻ തീരുമാനവുമായി സംസ്ഥാന സർക്കാർ. സിയാൽ മോഡലിൽ രൂപീകരിക്കുന്ന കമ്പനിയിൽ റബറിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ തയാറാക്കുകയാണ് ലക്ഷ്യം.
പദ്ധതി യാഥാർത്ഥ്യമായാൽ കർഷകർക്ക് റബറിന് നല്ല വില ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ഇതിനായുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും അധികൃതർ വ്യക്തമാക്കി. മൂന്ന് ഘട്ടങ്ങളിലായാകും പദ്ധതി നടപ്പാക്കുക.
സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്ന ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കോട്ടയം വെള്ളൂരുളള ഭൂമിയിലാണ് കേരള റബർ ലിമിറ്റഡ് സ്ഥാപിക്കുക. കമ്പനി രൂപീകരണവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നതായി വ്യവസായ മന്ത്രി പി. രാജീവ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കമ്പനി വഴിയുളള ഉൽപ്പാദനത്തിനായി ഓഫ് റോഡ് ടയറുകൾ, ഹീറ്റ് റസിസ്റ്റൻഡ് ലാറ്റക്സ് ത്രെഡ്, മെഡിക്കൽ ഗ്ലൗസ് എന്നിവയെ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. 1,050 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത് കിറ്റ്കോ ഇതുസംബന്ധിച്ച് വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടുണ്ട്.
Post Your Comments