പെരുമ്പാവൂർ : മകനും ബന്ധുക്കളും ഉപേക്ഷിച്ച വയോധികയ്ക്ക് ആശ്രയം കുളിമുറി. കുറുപ്പംപടി തുരുത്തിയില്‍ പുത്തന്‍പുര വീട്ടില്‍ 80 വയസ്സുകാരി സാറാമ്മയാണ് ഈ ദുരവസ്ഥ നേരിടുന്നത്. താമസിച്ചിരുന്ന വീട് മകന്റെ ഭാര്യ സഹോദരന് പൊളിച്ചു നീക്കിയാതോടയാണ് സാറാമ്മ കുളിമുറിയിൽ അഭയം തേടിയത്.
ഒന്നര വര്‍ഷം മുമ്പാണ് മകന്റെ ഭാര്യ സഹോദരന് തുരുത്തിയില്‍ എത്തി വീടും തൊഴുത്തുമെല്ലാം പൊളിച്ച് മാറ്റിയത്. മകന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരുന്നു വീട്. കൈയിലുണ്ടായിരുന്ന അഞ്ച് ലക്ഷം കിടക്കാന്‍ അഭയം നല്കിയ ബന്ധുക്കള്‍ തട്ടിയെടുത്തതായും സാറാമ്മ പറഞ്ഞു. പിന്നീട് സാറാമ്മയുടെ സഹോദരന്റെ നേതൃത്വത്തിൽ മകനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാൽ, സ്ഥലവും വീടും തന്റെ ഭാര്യയുടെ പേരിൽ കൂടിയാണെന്നും അവിടെ ആര് താമസിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നുമാണ് മകന് മറുപടി പറഞ്ഞതെന്നും സാറാമ്മ പറഞ്ഞു.
ഇതോടെ നിന്നുതിരിയാന്‍ ഇടമില്ലാത്ത കുളിമുറിയിലാണ് സാറാമ്മയുടെ ജീവിതം ഇപ്പോൾ. ഭക്ഷണത്തിന് അയല്‍ക്കാരെ ആശ്രയിക്കണം. ഒന്നര വര്‍ഷമായി ഈ ദുരവസ്ഥ തുടങ്ങിയിട്ട്. ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും മകന് സാറാമ്മയെ വിളിച്ചിട്ടില്ല. സംഭവത്തില്‍ വനിത കമീഷന് സ്വമേധയ കേസെടുത്തു.
Post Your Comments