COVID 19Latest NewsCinemaBollywoodNewsIndiaEntertainment

‘ജോലി ഇല്ല, നികുതി അടയ്ക്കാൻ കൈയ്യിൽ പണമില്ല’: സർക്കാർ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കങ്കണ റണാവത്ത്

ഏറ്റവും കൂടുതല്‍ നികുതി സര്‍ക്കാരിന് നല്‍കുന്ന ബോളിവുഡ് നടിയെന്ന പദവിയും തനിക്ക് സ്വന്തമെന്ന് കങ്കണ

കൊൽക്കത്ത: ബോളിവുഡിലെ ഉറച്ച സ്വരമാണ് കങ്കണ റണാവത്തിന്റേത്. തന്റെ അഭിപ്രായങ്ങൾ ആരെയും ഭയക്കാതെ തുറന്നു പറയാൻ ധൈര്യമുള്ള നടി. രാഷ്ട്രീയ വിഷയങ്ങളിൽ പോലും തന്റേതായ നിലപാടുകളുള്ള താരം. ഇപ്പോഴിതാ, കോവിഡ് മൂലമുണ്ടായ ബുദ്ധിമുട്ടുകൾ ആരാധകരോട് തുറന്നു പറയുകയാണ് നടി. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമാണെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ജോലി ഇല്ലാത്തതിനാല്‍ നികുതി അടയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് കങ്കണ വ്യക്തമാക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണയുടെ പ്രതികരണം. സര്‍ക്കാര്‍ പലിശ ഈടാക്കിയാലും പ്രശ്നമില്ലെന്നും കങ്കണ പറയുന്നു.

Also Read:‘ബയോവെപ്പൺ ജോക്ക്’ പറഞ്ഞാൽ ബഹിഷ്കരണം ഒന്നുമില്ലല്ലേ?: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

‘വരുമാനത്തിന്റെ 45 ശതമാനവും നികുതി നല്‍കുന്നയാളാണ് ഞാന്‍. ഏറ്റവും കൂടുതൽ നികുതി നൽകുന്ന താരവും ഞാൻ തന്നെയാണ്. പക്ഷെ, കഴിഞ്ഞ ഒരു വർഷമായി കാര്യങ്ങൾ സുഖമമായി അല്ല പോകുന്നത്. നികുതി അടയ്ക്കാൻ സാധിക്കുന്നില്ല. പുതിയ പ്രോജക്ടുകളൊന്നുമില്ലാത്തതിനാൽ വരുമാനമില്ല. കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി മാത്രമാണ് ആകെ അടച്ചത്. ഇതാദ്യമാണ് ഇങ്ങനൊരു അവസ്ഥ ജീവിതത്തില്‍ നേരിടുന്നത്.

ഞാന്‍ നികുതി അടയ്ക്കാന്‍ വൈകി, അടയ്ക്കാത്ത ആ നികുതി പണത്തിന് സര്‍ക്കാര്‍ ഇപ്പോഴും പലിശ ഈടാക്കുന്നുണ്ട്. അത് നല്ല തീരുമാനമാണ്. പണം അടയ്ക്കാൻ ഇല്ലെങ്കിലും സർക്കാരിന്റെ ഈ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി എല്ലാവര്‍ക്കും നഷ്ടങ്ങള്‍ നേരിടുന്ന കാലഘട്ടമാണിത്, എത്രയും പെട്ടെന്ന് എല്ലാം ശരിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു’ എന്നാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button