Latest NewsIndiaNews

ആത്മ നിർഭർ ഭാരത് : സുരക്ഷയ്ക്കും അതിവേഗ ആശയവിനിമയത്തിനുമായി റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : സുരക്ഷയ്ക്കും അതിവേഗ ആശയവിനിമയത്തിനുമായി റെയിൽവേയ്ക്ക് 5 ജി സ്‌പെക്ട്രം അനുവദിച്ച് കേന്ദ്രസർക്കാർ. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. 700 MHz ഫ്രീക്വൻസി ബാൻഡിൽ 5 MHz സ്‌പെക്ട്രം റെയിൽവേക്ക് അനുവദിക്കാനാണ് തീരുമാനം.

Read Also : മഹാദേവനെ ഇങ്ങനെ ഭജിച്ചാൽ ഇരട്ടിഫലം  

പദ്ധതിക്കായി ഏകദേശം 25,000 കോടി രൂപയിലേറെ ചെലവ് വരും. അടുത്ത അഞ്ച് വർഷത്തിനുള്ള പദ്ധതി പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യൻ റെയിൽവേയിൽ ഇതുവരെ ഒപ്റ്റിക്കൽ ഫൈബറുകളാണ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാൽ പുതിയ സ്‌പെക്ട്രം ഉപയോഗിച്ച് റെയിൽവേയ്ക്ക് റേഡിയോ ആശയവിനിമയം സാധ്യമാക്കും. ഇതിലൂടെ തത്സമയ ആശയവിനിമയം സാധ്യമാകും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എ.ടി.പി (ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ) സംവിധാനമായ ടി.സി.എ.എസിനും(ട്രെയിൻ കൂളിഷൻ അവോയ്ഡൻസ് സിസ്റ്റം) ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. ഇത് ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടികളും അപകടങ്ങളും കുറയ്ക്കാൻ സാധിക്കും. നിലവിലുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനുമാകും.

ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് പുതിയ പ്രൊജക്റ്റ് . പദ്ധതി നിലവിൽ വരുന്നതോട് കൂടി ട്രെയിനുകളിൽ കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പ് വരുത്താനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button