തിരുവനന്തപുരം: ഈ വർഷം ഇതുവരെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ലംഘനത്തിനുള്ള പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ. ജനുവരി ഒന്ന് മുതൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയാണ്
ഇത്രയും പിഴ ഈടാക്കിയത്.
കേരള പകർച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കോവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാൽ പൊലീസ് പിഴ ചുമത്തുന്നത്. 500 മുതൽ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാസവും 8 ദിവസത്തിനുമുള്ളിൽ പൊലീസിന് പിഴയിനത്തിൽ കിട്ടിയത് 35,17,57,048 രൂപയാണ്. ഇപ്പോൾ തുടരുന്ന ലോക്ക്ഡൗൺ നിയന്ത്രങ്ങളിലാണ് ഏറ്റവും കൂടുതൽ പിഴ പിരിച്ചത്. 1,96,31,100 രൂപയാണ് പിഴ ഈടാക്കിയത്.
Read Also : കർഷകർക്ക് ആശ്വാസമായി രാജ്യത്ത് ധാന്യവിളകളുടെ താങ്ങുവില കൂട്ടി കേന്ദ്രസര്‍ക്കാര്‍, കാർഷിക നിയമം പിൻവലിക്കില്ല
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങൾ, മാനദണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകൾ എന്നിവയ്ക്ക് 5000 രൂപയാണ് പൊലീസ് ചുമത്തുന്നത്. വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാൽ 2000 രൂപയാണ് പിഴ ഈടാക്കുന്നത്. മാസ്ക്കില്ലെങ്കിൽ 500 രൂപ. ഇങ്ങനെ പിരിച്ചു തുടങ്ങിയപ്പോഴാണ് കോടികള്‍ പൊലീസിലെത്തിയത്. ഈ പിഴ തുകയാണ് ഇപ്പോൾ സർക്കാരിന്റെ ഖജനാവിലേക്കെത്തുന്നത്. കോവിഡ് പ്രോട്ടോക്കാൾ ജനം പാലിക്കാത്തതിൻറെ തെളിവാണ് പിഴത്തുകയെന്നാണ് കണക്ക് നിരത്തി പൊലീസ് പറയുന്നത്. എന്നാലിപ്പോൾ നിസ്സാരകാര്യങ്ങൾക്ക് പോലും വൻ തുക പിഴ ചുമത്തുന്നുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.
Post Your Comments