കൊച്ചി : പുതിയ കെ.പി.സി.സി അധ്യക്ഷന്റെ ശൈലി അധികം വാഴില്ലെന്ന എ.കെ ബാലന്റെ പ്രസ്താവനയോട് പ്രതികരിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. എ.കെ ബാലന്‍ രാഷ്ട്രീയം പഠിപ്പിക്കണ്ടെന്നും ബാലനെക്കാള്‍ രാഷ്ട്രീയ പരിചയ സമ്പത്ത് തനിക്കുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
‘എ.കെ ബാലന്‍ എന്നെ ഉപദേശിക്കേണ്ട, ബാലന്‍ ബാലനെ പഠിപ്പിച്ചാല്‍ മതി. ബാലനെക്കാള്‍ രാഷ്ട്രീയ പരിചയ സമ്പത്ത് എനിക്കുണ്ട്. ബാലന്‍ തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സീനിയറായി പഠിച്ചവനാണ് ഞാന്‍. എന്നെ രാഷ്ട്രീയം പഠിപ്പിക്കാനൊന്നും ബാലന്‍ വളര്‍ന്നിട്ടില്ല’- കെ സുധാകരന്‍ പറഞ്ഞു.
Read Also : ‘കിറ്റല്ല ജയിക്കാൻ കാരണം, തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ നേരിട്ട് കള്ളപ്പണം വിതരണം ചെയ്തു’: അബ്ദുല്ലക്കുട്ടി
സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചത് കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് എ.കെ ബാലൻ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടിരുന്നു. സുധാകരൻ അധ്യക്ഷ പദവി കാലങ്ങളായി ആഗ്രഹിക്കുന്നതാണെന്നും അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കഴിയില്ലെന്നും ബാലൻ വിമർശിച്ചു. വി.എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ടിടത്ത് സുധാകരന്റെ നില അതിനേക്കാൾ ദയനീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുവരും തമ്മിൽ ബ്രണ്ണൻ കോളേജ് കാലത്ത് തുടങ്ങിയ സൗഹൃദവും രാഷ്ട്രീയമായ വിയോജിപ്പുകളുടെ കാര്യങ്ങളും വിശദീകരിച്ച് കൊണ്ടായിരുന്നു എ.കെ ബാലന്റെ അഭിപ്രായ പ്രകടനം.
Post Your Comments