COVID 19Latest NewsNewsIndia

റെംഡിസിവിർ‍ കുട്ടികള്‍ക്ക്​ നൽകരുത് : കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി

ന്യൂഡല്‍ഹി : കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ ​ പുതിയ മാര്‍​ഗരേഖ പുറത്തിറക്കി കേന്ദ്രം. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.

Read Also : ഭാരത്​ ബയോടെക്​ നിര്‍മ്മിച്ച കോവാക്​സിന്‍ കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന്​ പഠനം

പ്രധാനമായും റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ് നിർദ്ദേശം​​​. ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്​.

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജന്‍ അളവ്​ പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്​.

പരിശോധനയില്‍ രക്​തത്തിന്റെ ഓക്​സിജന്‍ അളവില്‍ മൂന്ന്​ മുതല്‍ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്​തത്തില്‍ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികള്‍ക്ക്​ ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button