ന്യൂഡല്‍ഹി : ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവാക്സിന് കോവിഡിന്റെ അപകടകാരിയായ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമെന്ന് കണ്ടെത്തൽ. കോവിഡിന്റെ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്സിൻ ഫലപ്രദമെന്നാണ് കണ്ടെത്തിയത്.
Read Also : ഇന്നത്തെ സൂര്യഗ്രഹണം ലൈവ് ആയി കാണാം : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമാണ് ഡെല്‍റ്റയെന്ന് അറിയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദമാണ് ബീറ്റ. അതിവേഗത്തില്‍ പടരുന്ന വകഭേദമായ ഡെല്‍റ്റയാണ് ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍.
പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് പഠനം നടത്തിയത്. കോവിഡ് മുക്തി നേടിയ 20 പേരെയും കോവാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച 17 പേരെയും പഠനവിധേയമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൂണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിയത്.
നേരത്തെ കോവിഷീല്‍ഡാണ് കോവിഡിനെതിരെ കൂടുതല്‍ ആന്‍റിബോഡി ഉല്‍പാദിപ്പിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.
Post Your Comments