റിയോ: കോപ അമേരിക്ക ടൂർണമെന്റിനുള്ള 24 അംഗ ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പ് യോഗ്യത മത്സരത്തിൽ കളിച്ച ടീമിൽ നിന്ന് ഒരു മാറ്റം മാത്രമാണ് സ്ക്വാഡിനുള്ളത്. ടീമിൽ നിന്നും റോഡ്രിഗോ പുറത്തായപ്പോൾ മുതിർന്ന പ്രതിരോധ താരം തിയാഗോ സിൽവയെ ഉൾപ്പെടുത്തി. ചാമ്പ്യൻസ് ലീഗ് ഫൈനലിനിടെയേറ്റ പരിക്കിനെ തുടർന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ സിൽവ കളിച്ചിരുന്നില്ല.
പരിക്കുമൂലം കഴിഞ്ഞ കോപ അമേരിക്ക വിജയത്തിൽ പങ്കാളിയാവാൻ കഴിയാതെ വന്ന സൂപ്പർതാരം നെയ്മറാണ് ഇത്തവണ ബ്രസീൽ ആക്രമണം നയിക്കുക. കഴിഞ്ഞ തവണ കിരീടത്തിലേക്ക് നയിച്ച വെറ്ററൻ താരം ഡാനി ആൽവസിനെയും ഫിലിപ്പെ കുടീഞ്ഞോയേയും പരിക്കുമൂലം ടിറ്റെ ടീമിൽ പരിഗണിച്ചില്ല.
ഗോൾകീപ്പർമാർ: അലിസൺ, വെവർട്ടൺ, എഡേഴ്സൺ
പ്രതിരോധക്കാർ: ഡാനിലോ, റെനാൻ ലോഡി, അലക്സ് സാൻഡ്രോ, ലൂക്കാസ് വെരിസിമോ, തിയാഗോ സിൽവ, മാർക്വിൻഹോസ്, മിലിറ്റാവോ
മിഡ്ഫീൽഡർമാർ: കാസെമിറോ, പക്വെറ്റ, ഫാബിൻഹോ, ഫ്രെഡ്, ഡഗ്ലസ് ലൂയിസ്, റിബെയ്റോ
Read Also:- അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രം കുറിക്കാൻ റൊണാൾഡോ
ഫോർവേർഡുകൾ: റിച്ചാർലിസൺ, ഫിർമിനോ, ഗബ്രിയേൽ ജീസസ്, നെയ്മർ, ഗബ്രിയേൽ ബാർബോസ, എവർട്ടൺ സെബോലിൻഹ, വിനീഷ്യസ് ജൂനിയർ.
Post Your Comments