Latest NewsKeralaNewsIndia

സോണിയാമ്മൂമ്മയും മോനും മോളും, സുധാകരന് 73, കോൺഗ്രസിൽ യുവ നേതൃത്വം?: കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് എസ് സുരേഷ്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു

തിരുവനന്തപുരം: കോൺഗ്രസ് ഏറെ കൊട്ടിഘോഷിച്ച തലമുറ മാറ്റത്തെ പരിഹസിച്ച് ബി.ജെ.പി വാക്താവ് എസ് സുരേഷ്. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചുകൊണ്ടുള്ള ഹൈക്കമാൻഡ് തീരുമാനത്തെയാണ് സുരേഷ് പരിഹസിച്ചത്. 53 കാരനായ വയനാട് എം.പി 73 കാരനായ കണ്ണൂർ എം.പിയെ കെ.പി.സി.സി പ്രസിഡന്റാകാൻ ഫോണിൽ ആവശ്യപ്പെട്ടുവെന്ന് സുരേഷ് പരിഹാസരൂപേണ ഫേസ്‌ബുക്കിൽ കുറിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരിട്ട് ഫോണിൽ വിളിച്ച് കെ. സുധാകരനെ ഹൈക്കമാൻഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:

പാഴായ പരീക്ഷണങ്ങൾക്ക്…. ഒരു തുടർച്ച
53 കാരനായ വയനാട് MP
73 കാരനായ കണ്ണൂർ MP യെ KPCC പ്രസിഡന്റാകാൻ ഫോണിൽ ആവശ്യപ്പെട്ടു….!?
കോൺഗ്രസ്സിൽ യുവ നേതൃത്വം…..!?
സോണിയാമ്മൂമ്മയും മോനും മോളും…
അഖിലേന്ത്യാ പ്രസിഡന്റില്ലാത്ത .. അഖിലേന്ത്യാ പാർട്ടി….!?
ജനാധിപത്യത്തിനപമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button