KeralaLatest NewsNews

എത്ര ശ്രമിച്ചാലും ബി.ജെ.പിക്കെതിരെ ഒരു ചുക്കും ചെയ്യാൻ സർക്കാരിനോ സിപിഎമ്മിനോ കഴിയില്ല: എം.ടി രമേശ്

സംസ്ഥാനത്ത് നാളെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി : ബി.ജെ.പിയെ ഇല്ലാതാക്കാൻ നേതാക്കളെ കള്ളക്കേസിൽ കുടുക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. ഇതിനെതിരെ
സംസ്ഥാനത്ത് നാളെ പതിനായിരത്തിലധികം കേന്ദ്രങ്ങളിൽ സമരജ്വാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പാർട്ടി സംസ്ഥാന അധ്യക്ഷൻ അഖിലേന്ത്യാ അധ്യക്ഷനെ കാണുന്നതിൽ ഞങ്ങൾക്ക് പുതുമയില്ല. നിങ്ങൾക്ക് പുതുമയുണ്ടാകും അത് ബി.ജെ.പിയുടെ വിഷയമല്ല. ബി.ജെ.പിക്കെതിരെ കള്ളക്കഥകൾ മെനയുന്നത് ഇതാദ്യമായല്ല. ബി.ജെ.പിയെ ഇല്ലാതാക്കാൻ സി.പി.എം പലതവണ പരിശ്രമിച്ചിട്ടുണ്ട്. എന്നിട്ടൊന്നും ഈ പാർട്ടിയെ ഒരു ചുക്കും ചെയ്യാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഇനി എത്ര ശ്രമിച്ചാലും ബി.ജെ.പിയെ ഒന്നും ചെയ്യാൻ സർക്കാരിനോ സി.പി.എമ്മിനോ സാധിക്കില്ല’ -എം.ടി രമേശ് പറഞ്ഞു.

Read Also : ഇനി ദേശീയതയ്‌ക്കൊപ്പം: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതേന്ദ്ര പ്രസാദ് ബി.ജെ.പിയിലേക്ക്

ബി.ജെ.പിക്കെതിരെ ഒരു തെളിവുമില്ലാത്ത കേസിലേക്കാണ് ഞങ്ങളെ വലിച്ചിഴക്കുന്നതെന്നും എം.ടി രമേശ് ആരോപിച്ചു. അതിനെ ഞങ്ങൾ നിയമപരമായി തന്നെ നേരിടും. എന്തെങ്കിലും ഒരു തെളിവ് ഈ കേസിൽ ഇന്നേവരെ ബി.ജെ.പിക്കെതിരെ ഹാജരാക്കാൻ സർക്കാരിനോ പോലീസിനോ സാധിച്ചിട്ടുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button