ദുബായ്: ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പ്രവേശന വിലക്ക് നീട്ടി യു.എ.ഇ. ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇതോടെ മാസങ്ങളായി യു.എ.ഇയിലേയ്ക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന മലയാളികളടക്കമുള്ള പ്രവാസികള്‍ പ്രതിസന്ധിയിലായി. കഴിഞ്ഞ ഏപ്രില്‍ 24 നാണ് യു.എ.ഇ ഭരണകൂടം ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു യു.എ.ഇ ഭരണകൂടത്തിന്റെ തീരുമാനം.
ജൂണ്‍ 30 ന് വിലക്ക് അവസാനിക്കുമെന്നും ജൂലായ് ആദ്യ വാരം മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നുമുള്ള തരത്തിലുള്ള സൂചനകളും ഉണ്ടായിരുന്നു. എന്നാല്‍ ജൂലായ് ആറു വരെ ഇന്ത്യക്കാര്‍ക്കു നേരിട്ടു പ്രവേശനം നല്‍കേണ്ടതില്ലെന്ന് യു എ ഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.
മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ ജൂലൈ ആദ്യവാരത്തേക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്നു. ഇവരോടെല്ലാം ടിക്കറ്റുകള്‍ പുന: ക്രമീകരിക്കാന്‍ എയര്‍ ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Post Your Comments