Latest NewsIndiaNews

കളക്ടറേറ്റിലെ കൊടിമരത്തിൽ വലിഞ്ഞു കയറി ബ്രിട്ടീഷ് പതാക വലിച്ചെറിഞ്ഞ് ത്രിവർണ്ണം ഉയർത്തിയവൾ: ശ്രീജിത്തിന്റെ കുറിപ്പ്

നന്ദിനിയുടെ ജന്മദിവസത്തേക്കാൾ വേറേതു ദിവസം പെണ്മക്കൾക്കായി നൽകാൻ കഴിയുമെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: ജൂൺ 9, ഇന്ത്യയിലെ പെണ്മക്കൾക്കായുള്ള ദിനം. ഈ ദിവസത്തിനു ഒരു ചരിത്രം പറയാനുണ്ട്. അന്തരിച്ച നന്ദിനി സത്പതിയുടെ ജീവിതത്തോളം പോന്ന ചരിത്രം. ഒഡിഷയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ നന്ദിനി സത്പതിയുടെ ജന്മദിവസം ആണിന്ന്. ധീരവനിതയുടെ ഓർമദിവസത്തിൽ അവരെ ഓർമിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ചെറുപ്രായത്തിൽ തന്നെ പോരാട്ടവീര്യം പ്രദർശിപ്പിച്ച നന്ദിനിയുടെ ജന്മദിവസത്തേക്കാൾ വേറേതു ദിവസം പെണ്മക്കൾക്കായി നൽകാൻ കഴിയുമെന്ന് ചോദിക്കുകയാണ് ശ്രീജിത്ത് പണിക്കർ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ. നന്ദിനി സത്പതിയുടെ ചരിത്രവും ഒരു ചെറുകഥപോലെ ശ്രീജിത്ത് പങ്കുവെക്കുന്നുണ്ട്. ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വായിക്കാം:

പെണ്മക്കൾക്കായി ഒരു ദിവസം!
ഇന്നാണ് നന്ദിനി ദിവസ് അഥവാ പെണ്മക്കളുടെ ദിനം. ഒഡിഷയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായ നന്ദിനി സത്പതിയുടെ ജന്മദിവസം. ഇന്ദിര ഗാന്ധിയുടെ ഉറ്റ സുഹൃത്ത്. ഇന്ദിരയുടെ മന്ത്രിസഭയിലെ വാർത്താ വിനിമയ വകുപ്പ് സഹമന്ത്രി. അടിയന്തിരാവസ്ഥക്കാലത്ത് ആദ്യം ഇന്ദിരയോടൊപ്പം നിൽക്കുകയും പിന്നീട് അവരുടെ നയങ്ങളെ എതിർത്ത് പുറത്തുപോകുകയും ചെയ്തയാൾ. വർഷങ്ങൾക്കു ശേഷം രാജീവ് ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് കോൺഗ്രസ്സിൽ തിരികെയെത്തുകയും 70 വയസ്സിനു മുൻപ് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്ത പ്രവർത്തക. എന്നാൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട് നന്ദിനിയ്ക്ക്.

Also Read:കോവിഡിനെ തുടച്ചുമാറ്റും: വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ അഖണ്ഡനാമജപ യജ്ഞം

1939ൽ തന്റെ എട്ടാം വയസ്സിൽ കട്ടക്ക് കളക്ടറേറ്റിലെ പ്രതിഷേധത്തിനിടയിൽ കൊടിമരത്തിൽ വലിഞ്ഞു കയറി അതിൽ ഉയർത്തിയിരുന്ന ബ്രിട്ടീഷ് പതാക വലിച്ചെറിഞ്ഞ ശേഷം ത്രിവർണ്ണം ഉയർത്തിയവൾ. തുടർന്ന് പൊലീസുകാരുടെ കൊടിയ മർദ്ദനം ഏൽക്കേണ്ടിവന്ന പിഞ്ചു പെൺകുട്ടി. ഒരു കാലത്ത് ദേശസ്നേഹികളുടെ വിചാരണയിലൂടെ ബ്രിട്ടീഷുകാരുടെ അധികാരഹുങ്കിന്റെ പ്രതീകമായിരുന്ന ചെങ്കോട്ടയിൽ തന്നെയുള്ള ആസാദീ കീ ദീവാനേ മ്യൂസിയത്തിൽ പിൽക്കാലത്ത് സ്ഥാനം പിടിച്ചവൾ. ചെറുപ്രായത്തിൽ തന്നെ പോരാട്ടവീര്യം പ്രദർശിപ്പിച്ച നന്ദിനിയുടെ ജന്മദിവസത്തേക്കാൾ വേറേതു ദിവസം പെണ്മക്കൾക്കായി നൽകാൻ കഴിയും! പദ്മഭൂഷൺ സമ്മാനിതനായ സാഹിത്യകാരൻ കാളിന്ദീചരൺ പാണിഗ്രാഹിയുടെ മാത്രമല്ല, ഇന്ത്യയുടെ മകൾ കൂടിയാണ് നന്ദിനി.

shortlink

Related Articles

Post Your Comments

Related Articles


Back to top button