
തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടച്ചുനീക്കാനായി അഖണ്ഡനാമജപ യജ്ഞവുമായി വെള്ളാപ്പള്ളി ചാരിറ്റി സെന്റര്‍. ചതയ ദിനമായ ജൂണ്‍ 29ന് മണ്ണന്തല ആനന്ദവല്ലീശ്വരം ദേവീ ക്ഷേത്രത്തിലാണ് അഖണ്ഡനാമജപ യജ്ഞം സംഘടിപ്പിക്കുക. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് യജ്ഞം നടത്തുക.
അഖണ്ഡനാമജപ യജ്ഞം ചിറയിന്‍കീഴ് എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സി. വിഷ്ണുഭക്തന്‍ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ചാരിറ്റി സെന്റര്‍ പ്രസിഡന്റ് വി. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്ര ബാബു, മണ്ണന്തല ശാഖാ ചെയര്‍മാന്‍ സി.ജി രാജേന്ദ്ര ബാബു, കണ്‍വീനര്‍ സി.പി രാജീവന്‍ എന്നിവര്‍ പങ്കെടുക്കും.
അഖണ്ഡനാമജപ യജ്ഞത്തിന് ക്ഷേത്ര മേല്‍ശാന്തി അനില്‍ അരവിന്ദ്, ആനാവൂര്‍ മുരുകന്‍ മാസ്റ്റര്‍, പട്ടം ഹരി എന്നിവര്‍ നേതൃത്വം നല്‍കും. അന്നേദിവസം ക്ഷേത്രാങ്കണത്തില്‍ ചാരിറ്റി സെന്റററിന്റെ വകയായി അന്നദാനം ഉണ്ടായിരിക്കുന്നതാണെന്ന് പിആര്‍ഒ പോങ്ങുമൂട് ഹരിലാല്‍ അറിയിച്ചു.
Post Your Comments