തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആശങ്കയകറ്റാതെ കോവിഡ് വൈറസ് പടർന്ന് പിടിക്കുമ്പോഴും നിയമങ്ങൾ വകവെയ്ക്കാതെ ജനങ്ങൾ. മെഡിക്കല്‍ കോളേജ് ക്യാമ്പസിനുള്ളിലെ മാലിന്യ നിക്ഷേപം തടയുന്നതിനായി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരാളെ പിടികൂടി. ശ്രീചിത്ര ആശുപത്രിക്ക് പിന്നിലായി കെ.എസ്.ഇ.ബി ഓഫീസിന് സമീപം പുറത്ത് നിന്നുള്ളവര്‍ വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് അധികൃതർ നടപടിയിലേക്ക് നീങ്ങിയത്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ അഞ്ചര മുതല്‍ ഏഴുവരെ നടത്തിയ പരിശോധനയില്‍ മാലിന്യം നിക്ഷേപിക്കാന്‍ ബൈക്കിലെത്തിയയാളെ പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു.
Read Also: കപ്പ സ്പിരിറ്റാക്കാമെന്ന് ധനമന്ത്രി: കിറ്റിനൊപ്പം നല്‍കാമെന്ന് ഹോര്‍ട്ടി കോര്‍പ്പ്
മെഡിക്കല്‍ കോളേജ് വളപ്പില്‍ അറവ് മാലിന്യമുള്‍പ്പെടെയുള്ള മാലിന്യ നിക്ഷേപം രൂക്ഷമാണെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍ തീരുമാനിച്ചത്. മാലിന്യ നിക്ഷേപം കാരണം ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്. എന്നാൽ ക്യാമ്പസിന് വെളിയില്‍ നിന്ന് മാലിന്യം ഇടാനായി മാത്രം എത്തിയ ബൈക്കിന്റെ വിവരം മെഡിക്കല്‍ കോളേജ് പൊലീസിന് മേല്‍നടപടികള്‍ക്കായി കൈമാറുമെന്നും തുടര്‍ന്നും ഇത്തരം പരിശോധനകള്‍ ഉണ്ടാകുമെന്നും മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments