CinemaLatest NewsBollywoodNews

ദുൽഖറിന്റെ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയിൽ

മുംബൈ: ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ബോളിവുഡ് സിനിമയുടെ ചിത്രീകരണം ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്. ആര്‍ ബല്‍കിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ബൽകി.

ത്രില്ലർ ചിത്രമാണിതെന്നും മഴയ്ക്ക് ഏറെ പ്രാധാന്യമുള്ളതിനാൽ ഈ മൺസൂണിൽ തന്നെ ചിത്രീകരിക്കാനാണ് സംവിധായകൻ പ്ലാൻ ചെയ്യുന്നതെന്നും ചിത്രത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു. അമിതാഭ് ബച്ചനും ചിത്രത്തിലുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ട്. പിസി ശ്രീറാം ആണ് സിനിമോട്ടോഗ്രാഫർ.

ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത് ബോളിവുഡ് ചിത്രമാണിത്. ഇര്‍ഫാന്‍ ഖാനൊപ്പം എത്തിയ ‘കര്‍വാന്‍’ ആയിരുന്നു ദുല്‍ഖറിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. തൊട്ടടുത്ത വര്‍ഷം എത്തിയ ‘ദി സോയ ഫാക്ടറും’ നിരൂപക പ്രശംസ നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button