KeralaLatest NewsNewsCrime

പോലീസിനെ കണ്ടാൽ മിനിയും സുഹൃത്തും ഓടി രക്ഷപെടും, ഒടുവിൽ കീഴടക്കി: നാട്ടുകാരുടെ വലിയൊരു പരാതി പോലീസ് പരിഹരിച്ചതിങ്ങനെ

ചാരായം വാറ്റ് കേസുമായി ബന്ധപ്പെട്ട് മിനി പോലീസിന്റെ സ്ഥിരം ലിസ്റ്റിൽ പെട്ടയാളാണെന്നാണ് റിപ്പോർട്ട്.

മാന്നാർ: ആലപ്പുഴ ചെന്നിത്തലയിൽ ഇറച്ചിക്കോഴി വിൽപ്പനയുടെ മറവിൽ വ്യാജ ചാരായം വിൽപ്പന ചെയ്ത സ്ത്രീയെയും സുഹൃത്തിനെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയം വീട്ടിൽ പ്രജേഷ് നാഥ് (39), തൃപ്പെരുംതുറ കിഴക്കേവഴി ചിറത്തല വീട്ടിൽ മിനി(44) എന്നിവരാണ് അറസ്റ്റിലായത്. ചാരായം വാറ്റ് കേസുമായി ബന്ധപ്പെട്ട് മിനി പോലീസിന്റെ സ്ഥിരം ലിസ്റ്റിൽ പെട്ടയാളാണെന്നാണ് റിപ്പോർട്ട്.

Also Read:കേന്ദ്രപദ്ധതി സ്വന്തം പേരിലാക്കി, കോപ്പിയടിയിലും കേരളം ഒന്നാമത്: ജലവിഭവ വകുപ്പ് മന്ത്രിയുടെ പുതിയ പ്രഖ്യാപനമിങ്ങനെ

ഇതിനുമുൻപും മിനിയെ സമാനമായ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് നടത്തിയ പരിശോധനക്കിടയിലായിരുന്നു മിനിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇറച്ചിക്കോഴി വില്പനയുടെ മറവിലാണ് വാറ്റ് ചാരായ വില്പന. അസമയങ്ങളിൽ യുവാക്കളടക്കമുള്ളവർ ഇറച്ചിക്കോഴി വാങ്ങാൻ കടയിലെത്തുന്നതും മറ്റും നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരുന്നു.

നാട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസിനെ കണ്ടതും മിനി ഓടി രക്ഷപെട്ടു. പൊലീസിന് പിടികൂടാനായില്ല. റോഡിൽ കൂടി പോലീസ് വാഹനം പോകുന്നത് കാണുമ്പോൾ തന്നെ മിനിയും സുഹൃത്തും ഓടി രക്ഷപെടാറാണ് പതിവ്. എന്നാൽ ഇത്തവണ കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് സംഘം മിനിയുടെ കടയിൽ എത്തിയത്. മിനിയും സുഹൃത്തും ഓടി രക്ഷപെടാനുള്ള ശ്രമം നടത്തിയെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button