ബെയ്ജിംഗ്: ചൈനീസ് സർവ്വകലാശാലയിൽ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയെ പ്രൊഫസർ കുത്തിക്കൊലപ്പെടുത്തി. ഷാംഗ്ഹായിലെ ഫുഡാൻ സർവ്വകലാശാലയിലാണ് സംഭവം. 49 കാരനായ വാംഗ് യോംഗ്‌ഴെനാണ് കൊല്ലപ്പെട്ടത്. ഗണിത അദ്ധ്യാപകനായ ജിനാംഗാണ് വാംഗ് യോംഗ്‌ഴെനെ കുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ അറസ്റ്റ് ചെയ്തു.
വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. ഇരുവരും തമ്മിൽ ആശയങ്ങളുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കാൻ എല്ലാ സർവ്വകലാശാലകളിലും ചൈനീസ് സർക്കാർ പാർട്ടി സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിൽ നിയോഗിച്ചയാളാണ് വാംഗ് യോംഗ്‌ഴെൻ.
Read Also: 35 വർഷത്തിനുള്ളിൽ കാണാതായത് 47,000 ഏക്കർ ക്ഷേത്ര ഭൂമി: സർക്കാരിനോട് വിശദീകരണം ചോദിച്ച് കോടതി
Post Your Comments