കൊച്ചി: യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. പ്രതിയെ കണ്ടെത്താന്‍ തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ തുടരുകയാണ്. പ്രതിയുടെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആര്‍ക്കും അറിയില്ല.
Read Also : ‘കാര്‍ഷിക നിയമങ്ങള്‍ എത്രയും വേഗം പിന്‍വലിക്കണം’: പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മമത ബാനര്‍ജി
തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫ് എറണാകുളത്ത് ആഡംബര ജീവിതം നയിച്ചിരുന്നതായാണ് വിവരം . കൊച്ചി മറൈന്‍ഡ്രൈവില്‍ മാസം അര ലക്ഷം രൂപ വാടകയുള്ള ഫ്‌ളാറ്റിലായിരുന്നു താമസം. എന്നാല്‍ ഇയാള്‍ തൃശൂരിലെ വീടുമായോ വീട്ടുകാരുമായോ വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇടയ്ക്ക് ആഡംബര കാറുകളില്‍ വീട്ടില്‍ വരുന്നതൊഴിച്ചാല്‍ ഇയാളെ കുറിച്ച് കാര്യമായ വിവരം ഇവര്‍ക്കില്ല.
എറണാകുളത്ത് ബിസിനസാണെന്ന് മാത്രമാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാല്‍ എന്ത് ബിസിനസാണെന്നോ മറ്റോ ആര്‍ക്കും അറിയില്ല. നേരത്തെ ചില കഞ്ചാവ് കേസുകളില്‍ മാര്‍ട്ടിന്‍ ഉള്‍പ്പെട്ടിരുന്നതായാണ് വിവരം.
പ്രതിയും യുവതിയും ലിവിങ് ടുഗെതറായി 2020 ഫെബ്രുവരി മുതല്‍ കൊച്ചിയില്‍ വിവിധ ഫ്ളാറ്റുകളിലായി താമസിച്ചു വരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. 2021 ഏപ്രില്‍ എട്ടിന് പരാതി കിട്ടിയ ദിവസം പൊലീസ് കേസ് എടുക്കുകയും ചെയ്തു. ക്രൂരപീഡനത്തിനിരയായ യുവതി എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലി ചെയ്തു വരികയായിരുന്നു.
അതിനിടെ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം അകന്നതിലുള്ള പ്രതികാരം തീര്‍ക്കാനായി കെട്ടിച്ചമച്ചതാണ് പരാതിയെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.
പരാതിക്കാരിയായ കണ്ണൂര്‍ സ്വദേശിനി മുന്‍പ് വിവാഹിതയായിരുന്നുവെന്ന വിവരമടക്കം മറച്ചുവെച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. 27-കാരിയായ യുവതിയെ പൊതുസുഹൃത്ത് വഴിയാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി. പ്ലസ്ടു വിദ്യാഭ്യാസമുള്ള യുവതി ഒരു ഫാഷന്‍ ഡിസൈനറുടെ അസിസ്റ്റന്റ് ആണെന്ന് പിന്നീട് മനസ്സിലായി. ഇതിനിടയിലാണ് യുവതി വിവാഹിതയാണെന്ന വിവരം അറിയുന്നത്. ആരാഞ്ഞപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നടപടികള്‍ നടക്കുകയാണെന്നും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും അറിയിച്ചു.
യുവതി തനിക്ക് പണം തന്നുവെന്ന അവകാശവാദം തെറ്റാണ്. താനാണ് യുവതിയുടെ ആവശ്യങ്ങള്‍ക്കായി പണം നല്കിയത്. ബെംഗളരൂവില്‍ ബ്യൂട്ടീഷ്യന്‍ കോഴ്സ് പഠിക്കുന്നതിനുള്ള പണം നല്കിയതും താനാണ്. തന്നോടു പറയാതെ യുവതി യാത്രപോകുന്നത് പതിവായിരുന്നു. ഫോണില്‍പ്പോലും കിട്ടുമായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ഇടപെട്ട് ബന്ധം രമ്യമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ തനിക്കെതിരേ യുവതി പരാതി നല്‍കുകയായിരുന്നു.
Post Your Comments