ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിൽ നിന്ന് രണ്ടുതവണ ലോക്സഭാ എം.പിയുമായ ജിതിൻ പ്രസാദ ഭാരതീയ ജനതാ പാർട്ടിയിലേക്ക്. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദയുടെ സാന്നിധ്യത്തിൽ ഡൽഹി ആസ്ഥാനത്ത് വെച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കുമെന്ന് റിപ്പോർട്ട്. ജിതിൻ പ്രസാദയുടെ ഈ കൂറുമാറ്റം പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും വലിയൊരു ആഘാതം തന്നെയാകും. കോൺഗ്രസ് ടീമിന്റെ പ്രധാനിയായിരുന്നു അദ്ദേഹം.
മധ്യ യു.പിയിലെ അറിയപ്പെടുന്ന ബ്രാഹ്മണ മുഖമാണ് പ്രസാദ എന്നതിനാൽ ഇത് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. പ്രധാനമായും കേന്ദ്ര യു.പിയിലെ ബ്രാഹ്മണ സമൂഹത്തിൽ ശക്തമായ സ്വാധീനം ചെലുത്താൻ ജിതിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹം ബി.ജെ.പിയിൽ ചേരുന്നത് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന നേട്ടമാണ്.
Post Your Comments