ന്യൂഡൽഹി : ഭഗവാൻ ശിവനെ സ്റ്റിക്കറിലൂടെ മോശമായി ചിത്രീകരിച്ച സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിനെതിരെ പരാതി നൽകി ബി.ജെ.പി നേതാവ്. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം സി.ഇ.ഒ ഉൾപ്പെടെയുള്ള അധികൃതര്‍ക്കെതിരെയാണ് ബി.ജെ.പി നേതാവായ മനീഷ് സിങ് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഭഗവാൻ ശിവന്റെ കൈയിൽ ഒരു ഗ്ലാസ് വൈനും മറുകൈയ്യിൽ മൊബൈൽ ഫോണും വെച്ച് കണ്ണിറുക്കി കാണിക്കുന്ന സ്റ്റിക്കർ ഉപയോഗിച്ചതിനെതിരെയാണ് മനീഷിന്റെ പരാതി. ഇൻസ്റ്റഗ്രാം സ്റ്റോറി വിഭാഗത്തിലാണ് സ്റ്റിക്കർ കാണപ്പെട്ടത്.
Read Also : നയതന്ത്ര കള്ളക്കടത്ത്: ഫൈസൽ ഫരീദിന്റെ അടുത്ത കൂട്ടാളി അറസ്റ്റിൽ
സ്റ്റിക്കറുകൾ ഉടനടി നീക്കം ചെയ്തില്ലെങ്കിൽ ഇൻസ്റ്റഗ്രാമിന്റെ ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തുമെന്നും മനീഷ് സിങ് പരാതിയിൽ പറയുന്നു. ഒപ്പം ഇൻസ്റ്റഗ്രാം അധികൃതർ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments