തിരുവനന്തപുരം: ബിജെപിയെ തകർക്കാൻ ഇടതു സർക്കാർ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി ബിജെപി നേതാക്കള്‍. കൊടകര കവർച്ചാ കേസ്, സി കെ ജാനുവിനു പണം നൽകിയെന്ന ആരോപണം, തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർഥിയായ കെ സുന്ദരത്തിനു പണം നല്കിയെന്ന ആരോപണം തുടങ്ങി നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ചാണ് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
കൊടകര കവർച്ചാ കേസുമായി ബന്ധിപ്പിച്ച്, ബിജെപിയെ തകർക്കാനുള്ള ഉദ്ദേശ്യത്തോടെ പിണറായി സർക്കാർ പോലീസിനെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചരണങ്ങളും അനാവശ്യ ചോദ്യം ചെയ്യലുകളും ഗൂഢാലോചനയും വിശദീകരിച്ചാണ് മുതിർന്ന ബിജെപി നേതാക്കളായ ഒ.രാജഗോപാൽ, കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ, ജില്ലാ അധ്യക്ഷൻ വി.വി. രാജേഷ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സംഘം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്
read also: ‘ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ’: അന്യമതവിദ്വേഷം വളർത്തുന്ന ചർച്ച ക്ലബ് ഹൗസിൽ
‘കള്ള കേസ് ചമച്ച് നേതാക്കളെ ജയിലിലാക്കാന്‍ ശ്രമിക്കുകയാണ്. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നെ നേതാക്കളെ കുരുക്കാനാണ് പുതിയ ടീം ഉണ്ടാക്കിയത്. അതിലെ എല്ലാ ഉദ്യോഗസ്ഥരും സിപിഎം അനുകൂലികളാണെന്ന്’ ബിജെപി നേതൃത്വം ആരോപിക്കുന്നു.
കൊടകര കവർച്ചാ കേസിൽ ധര്‍മ്മരാജന്‍ പണത്തിന്റെ ഉറവിടം കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments