
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം തള്ളി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിൽ കണ്ടെത്തിയത് പണം എത്തിച്ചത് ബിസിനസ് ആവശ്യങ്ങൾക്കാണെന്ന് ഇ ഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബിജെപിയുടെ പണമെന്നതിന് തെളിവില്ല. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
ബിജെപി നേതാക്കൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും സൂചനയുണ്ട്. കേസിൽ തുടരന്വേഷണത്തിന് സാധ്യതയില്ലെന്നും ഇ ഡി കോടതിയെ അറിയിച്ചു. കേസിൽ പോലീസിന്റെ കണ്ടെത്തൽ ഇഡി തള്ളി. കേസിൽ ആകെ 23 പ്രതികളാണുള്ളത്. കലൂർ പിഎംഎൽഎ കോടതിയിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്.2021 ഏപ്രിൽ നാലിന് തൃശൂരിലെ കൊടകരയിൽ നടന്ന ഹൈവേ കവർച്ചയുമായി ബന്ധപ്പെട്ടാണ് കള്ളപ്പണ ഇടപാട് പുറത്തുവരുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് 3 നാൾ മുൻപ്, 2021 ഏപ്രിൽ നാലിന് പുലർച്ചെ 4.40ന് ആണ് കൊടകരയിൽ വ്യാജ അപകടം ഉണ്ടാക്കി മൂന്നര കോടി രൂപ കവർന്നത്. കവർന്നതിൽ 1.4 കോടി രൂപ എവിടെയെന്ന് കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
Post Your Comments