കൊച്ചി: ഭർത്താവിന്റെ അച്ഛന്റെ കരുതലിനെക്കുറിച്ച് ആൻസി വിഷ്ണു എന്ന യുവതി ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. വീട്ടിലെ ജോലി പെണ്ണുങ്ങൾക്ക് മാത്രമല്ല എന്നുള്ളത് എന്നും അടിവരയിട്ട് സ്വന്തം ജീവിതത്തിലും പ്രാവർത്തികമാക്കുന്ന അച്ഛനെ കുറിച്ചാണ് യുവതിക്ക് പറയാനുള്ളത്. വീട്ടിലെ അടുക്കളയിലെ പണികൾ എല്ലാം യാതൊരു മടിയുമില്ലാതെയാണ് അച്ഛൻ ചെയ്യുന്നതെന്ന് യുവതി വ്യക്തമാക്കുന്നു. യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത കുറിപ്പിങ്ങനെ:
വിഷ്ണു ഏട്ടന്റെ അച്ഛൻ അമ്മയെ സംരെക്ഷിക്കുന്നതും, സ്നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അച്ഛൻ സ്ത്രീകളെ പൊതുവെ വളെരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്, എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്, വീട്ടിൽ കഞ്ഞിയും കറിയും വെക്കാനും മകന് വെച്ച് വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്തുവായി അച്ഛൻ എന്നെ കാണാറില്ല, വീട്ടിൽ അച്ഛൻ അതിരാവിലെ എഴുന്നേൽക്കും ഞാനും അമ്മയും വൈകിയാണ് എഴുനേൽക്കുന്നത്, എനിക്കും അമ്മയ്ക്കും കട്ടൻ ചായ തിളപ്പിച്ച് വെച്ചിരിക്കും അച്ഛൻ, ചോറ് വാങ്ങിയിട്ടുണ്ടാകും, മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം, ഞാനോ അമ്മയോ അടുക്കളയിൽ കയറുമ്പോൾ അച്ഛൻ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച് ഉറക്കുമ്പോൾ ഞാൻ അടുക്കളയിലാകും, അപ്പോഴേക്കും അച്ഛൻ പച്ചക്കറികൾ അരിഞ്ഞു തരും, തേങ്ങ ചിരകി തരും,
വാവ ഉണർന്നിരിക്കുവാണെങ്കിൽ എന്നോടും അമ്മയോടും ചായ കുടിക്കാൻ പറയും അച്ഛൻ, ഞങൾ കഴിച്ചതിനു ശേഷമാണ് അച്ഛൻ കഴിക്കുക.
അച്ഛൻ കഴിച്ച പാത്രവും ചിലപ്പോൾ ഞാൻ കഴിച്ച പാത്രവും അച്ഛൻ കഴുകും,
തുണി വാഷിംഗ് മെഷീൻ ൽ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അച്ഛൻ കൂടും, നിലം തുടക്കാനും അടിച്ച് വാരാനും അച്ഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാൽ അച്ഛൻ എന്തൊരു കരുതലാണെന്നോ, അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അച്ഛനാകും, വയ്യെങ്കിൽ അമ്മ അടുക്കളയിൽ കയറുവാൻ അച്ഛൻ അനുവദിക്കില്ല,
അച്ഛൻ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളിൽ ആകും. ഞാനോ അമ്മയോ കുറച്ച് നേരം വിശ്രമിക്കാനോ ഉറങ്ങാനോ അച്ഛൻ പറഞ്ഞു കൊണ്ടിരിക്കും. എനിക്ക് മെൻസസ് സമയത്ത് വയറുവേദനയെങ്കിൽ അച്ഛൻ വെള്ളം ചൂടാക്കി കൊണ്ട് തരും,കഷായം ഉണ്ടാക്കി തരും, കുറച്ച് നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും, കുഞ്ഞിന്റെ തുണി കഴുകാൻ പുറത്തിറങ്ങിയാൽ ഞാൻ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്റെ കയ്യിന്ന് വാവയുടെ ഉടുപ്പുകൾ വാങ്ങിക്കും………. ഞാൻ കുറച്ചൊന്നു ക്ഷീണിച്ചാൽ രണ്ടു നേരവും പാൽ കുടിക്കാൻ പറഞ് വഴക്കുണ്ടാക്കും, അച്ഛൻ അമ്മയെ സ്നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്ണു ഏട്ടൻ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോൾ, അച്ഛൻ ഒരു നല്ല ഭർത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്…… ? കണ്ട് പഠിക്കേണ്ടതാണ് അച്ഛനെ ? സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവർത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട്.
Post Your Comments