KeralaLatest NewsNews

പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സി.പി.എമ്മുകാരനെന്ന് ആക്ഷേപം: മറുപടിയുമായി വി.ഡി സതീശന്‍

ഞാൻ ലോ അക്കാദമി കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ.എസ്.യു പ്രവർത്തകനായിരുന്നു അനിൽ

തിരുവനന്തപുരം : തന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രൈവറ്റ് സെക്രട്ടറി കെ. അനിൽകുമാർ സി.പി.എമ്മുകാരനാണ് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. എന്നാൽ, അദ്ദേഹം കെ എസ് യു പ്രവർത്തകനായിരുന്നു എന്നും താൻ ഈ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  : കിടപ്പ് രോഗികളായ മുതിർന്ന പൗരന്മാർക്ക് വാക്‌സിൻ വീട്ടിലെത്തിച്ച് നൽകും: പുതിയ തീരുമാനവുമായി സർക്കാർ

കുറിപ്പിന്റെ പൂർണരൂപം :

എന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ ഫുഡ് സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ മാർക്സിസ്റ്റുകാരനാണ് എന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ പ്രചരണം നടത്തുന്നുണ്ട്. അദ്ദേഹം ഞാൻ ലോ അക്കാദമി ലോ കോളേജിൽ പഠിക്കുമ്പോൾ എന്നോടൊപ്പം സജീവ കെ എസ് യു പ്രവർത്തകനായിരുന്നു.

Read Also  :  പെട്രോള്‍ പമ്പിന് മുൻപിൽ സെഞ്ച്വറിയടിച്ച്‌ ഡി വൈ എഫ് ഐ യുടെ പ്രതിഷേധം: ലാത്തികൊണ്ട് സിക്സർ അടിച്ച് പോലീസ്

മാത്രമല്ല, എ.കെ. ആൻറണിയും ഉമ്മൻ ചാണ്ടിയും മുഖ്യമന്ത്രിമാരായിരുന്നപ്പോൾ അദ്ദേഹം ഗുരുവായൂർ ദേവസ്വത്തിന്റെ അഡ്മിനിസ്ടേറ്ററായിരുന്നു. അദ്ദേഹത്തിന്റെ പേര് ശുപാർശ ചെയ്തത് ജി.കാർത്തികേയനും രമേശ് ചെന്നിത്തലയുമായിരുന്നു. ഞാനീ സ്ഥാനത്ത് എത്തിയതിൽ അസ്വസ്ഥതയുള്ള ചിലരാണ് ഇത്തരം പ്രചരണം നടത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button