ഷാര്‍ജ: കടുത്ത നിയന്ത്രണങ്ങളുമായി ഷാര്‍ജ ഭരണകൂടം. രാജ്യത്ത് കുടിയൊഴിപ്പിച്ചത് 16,500 ബാച്ചിലര്‍മാരെ. കുടുംബങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ മേഖലയില്‍ താമസിച്ച 16,500 ബാച്ചിലര്‍മാരെയാണ് ഒഴിപ്പിച്ചതെന്ന് ഷാര്‍ജ നഗരസഭ അറിയിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. നിര്‍ദേശം വന്നതു മുതല്‍ ഇതുവരെയുള്ള കണക്കാണിത്.
Read Also: ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന് ഭീകരര്‍
കഴിഞ്ഞ ദിവസം 13 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 23 നിയമലംഘകരെ ഒഴിപ്പിച്ചതായും മറ്റിടങ്ങളില്‍ പരിശോധന തുടരുകയാണെന്നും നഗരസഭ ചെയര്മാന് താബിത് സലീം അല്താരിഫി പറഞ്ഞു. അല്‍ ഖാസിമിയ ഉള്‍പ്പെടെയുള്ള ജനവാസമേഖലകളില്‍ നിന്നാണ് ഇവരെ ഒഴിപ്പിച്ചത്. ഒഴിപ്പിക്കുന്നതിന് മുമ്പ് സ്വയം ഒഴിവാകാന്‍ താമസക്കാര്‍ തയാറാകണമെന്നും മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ പൊലീസ്, ഇലക്ട്രിസിറ്റി- വാട്ടര്‍ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് ഇവരെ കണ്ടെത്തുന്നത്.
Post Your Comments