KeralaLatest NewsNews

രാജ്യത്തെ സ്‌കൂള്‍ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ?കണക്കുകള്‍ നിരത്തി കെ എസ് ശബരീനാഥന്‍

മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ കേരളം ഒന്നാമതാണെന്നാണ് പറയുന്നതെന്നും ഇത് പിന്‍വലിക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സ്‌കൂളുകളുടെ റാങ്കിംഗില്‍ കേരളത്തിന് ഒന്നാം റാങ്ക് എന്നത് തെറ്റായ അവകാശ വാദമെന്ന് മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ.എസ് ശബരീനാഥന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ വര്‍ഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണെന്നും കേരളം നാലാം സ്ഥാനത്താണെന്നും കെഎസ് ശബരീനാഥ് റാങ്കിംഗ് പട്ടിക പങ്കുവെച്ചു കൊണ്ട് പറയുന്നു. മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിൽ കേരളം ഒന്നാമതാണെന്നാണ് പറയുന്നതെന്നും ഇത് പിന്‍വലിക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു.

ഫേയ്‌സ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഇന്ത്യയിലെ സ്കൂളുകളുടെ റാങ്കിങ്ങിൽ(Performance Grading Index) കേരളത്തിന് ഒന്നാം സ്ഥാനമോ നാലാം സ്ഥാനമോ??
————
കേരളത്തിലെ വിദ്യാഭ്യാസ മേഖല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെയധികം മുന്നിലാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ ഭേദമന്യേ വർഷങ്ങളായി പൊതു വിദ്യാഭ്യാസത്തിൽ നടത്തിയിട്ടുള്ള ക്രിയാത്മകമായ ഇടപെടലുകൾ കാരണമാണ് വിദ്യാഭ്യാസ മേഖലയിൽ കേരളം മുന്നിൽ നിൽക്കുന്നത്. ഞാൻ ഇപ്പോൾ ഈ പോസ്റ്റ് എഴുതുന്നതിന് ആധാരം ബഹു : വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒരു പോസ്റ്റാണ്. “സ്കൂൾ വിദ്യാഭ്യാസം മികവിന്റെ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്‌” എന്നാണ് തലക്കെട്ട്.

https://m.facebook.com/story.php?story_fbid=327715425401431&id=100044889289138
മുൻ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പോയപ്പോഴും ഇതേ വാർത്ത തന്നെ കാണുന്നു. https://www.facebook.com/1662969587255546/posts/2918681381684354/

എന്നാൽ, ഇംഗ്ലീഷ് പത്രങ്ങളുടെ തലക്കെട്ടുകളിൽ പഞ്ചാബിന്റെ പേരാണല്ലോ കണ്ടത് എന്ന ആശയക്കുഴപ്പത്തിലാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിങ്‌ സൂചികയിൽ (PGI ) 70 മാനദണ്ഡങ്ങളാണ് വിലയിരുത്തുന്നത്. Learning outcomes and quality, access, infrastructure and facilities, equity and governance processes എന്നിങ്ങനെ പല വിഷയങ്ങളിലും ബൃഹത്തായ പഠനം നടത്തിയാണ് ഈ സൂചിക തയ്യാറാക്കിയത്.ഈ വർഷത്തെ സൂചിക പ്രകാരം ഒന്നാം സ്ഥാനം പഞ്ചാബിനാണ്, ടോട്ടൽ സ്കോർ 929. ആദ്യ അഞ്ച് റാങ്ക് ലഭിച്ച

സംസ്‌ഥാനം/ UT പട്ടിക താഴെ
1) പഞ്ചാബ് (929)
2) ചണ്ഡിഗഡ് (912)
3) തമിഴ്നാട് (906)
4) കേരളം (901)
5) ആൻഡമാൻ നിക്കോബാർ (901)
https://www.livemint.com/…/punjab-tamil-nadu-kerala-top…

ഈ പട്ടികയിൽ മികച്ച ഗ്രേഡുള്ള പ്രദേശങ്ങളിൽ ഒന്നായി ഈ വർഷവും കേരളത്തിന് സ്ഥാനം നിലനിർത്താൻ കഴിഞ്ഞത് അഭിനന്ദനീയം തന്നെ. എന്നാൽ നാലാം സ്ഥാനത്തു നിൽക്കുന്ന കേരളത്തിന്‌ ഒന്നാം സ്ഥാനം ലഭിച്ചു എന്ന് പറഞ്ഞു ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ethical അല്ല.എന്തു മാതൃകയാണ് ഇതിലൂടെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നതത്? ബഹുമാനപ്പെട്ട മന്ത്രി ശരിയായ വസ്തുതകൾ ജനസമക്ഷം അവതരിപ്പിക്കും; പോസ്റ്റ്‌ തിരുത്തും എന്ന് വിശ്വസിക്കുന്നു.
ശബരി

Read Also: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പോലീസ് മര്‍ദ്ദിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button