തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ബിജെപി നേതാവ് വി.വി രാജേഷ്. കേസില്‍ ബിജെപിയെ തൂക്കിലേറ്റാമെന്ന് മാദ്ധ്യമങ്ങള്‍ ധരിച്ചു. അത് അവരുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമങ്ങള്‍ കാള പെറ്റെന്ന് കേട്ടപ്പോള്‍ കയറെടുക്കുന്നുവെന്ന് വിവി രാജേഷ് കുറ്റപ്പെടുത്തി. കൊടകര കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Read Also : മുട്ടിൽ മരംമുറി: കർഷകർക്കെതിരെ കെഎൽസി വകുപ്പ് ചുമത്തി റവന്യു വകുപ്പ്: മുഖ്യപ്രതി റോജിക്കെതിരെ നടപടിയില്ല
” കേരളാ പോലീസ് ഇന്ന് കണ്ടെത്തിയിരിക്കുന്നു കൊടകര കവര്‍ച്ചാക്കേസില്‍ ബിജെപി പ്രവര്‍ത്തകരെ പ്രതിസ്ഥാനത്തല്ല സാക്ഷിയായിട്ട് പോലും ഉള്‍പ്പെടുത്തുവാന്‍ സാധിക്കില്ല, ഇതല്ലേ ഞങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ ‘ കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്ന ” മാദ്ധ്യമങ്ങള്‍ ‘ബ്രേക്കിംഗുകള്‍’ കൊടുത്ത് ആത്മനിര്‍വൃതിയടഞ്ഞു. കൊടകര കുഴല്‍പ്പണക്കേസ് എന്ന് അവര്‍ത്തിച്ച് വാര്‍ത്ത കൊടുത്ത മാദ്ധ്യമ റിപ്പോര്‍ട്ടര്‍മാര്‍ അങ്ങനെയൊരു കേസ് കേരളത്തിലെ ഒരു കോടതിയിലും, പോലീസ് സ്റ്റേഷനിലും നിലവിലില്ല എന്ന വസ്തുക്ക ഇനിയെങ്കിലും പഠിയ്ക്കണം’ – വി.വി.രാജേഷ് പറഞ്ഞു.
‘നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദിവസവും രാത്രി 7 to 7.30 പിണറായി സ്തുതിയ്ക്കായി സമയം മാറ്റി വച്ചതിലൂടെ 13 to 15 കോടി വരെ ഗവണ്‍മെന്റില്‍ നിന്നും ലഭിച്ചതിന്റെ നന്ദി പ്രകടിപ്പിയ്ക്കുന്നതിന്റെ ഭാഗമായി CPM ഉം, മുഖ്യമന്ത്രിയും ആഗ്രഹിയ്ക്കുന്നത് പോലെ വരുന്ന 5 വര്‍ഷവും കേരളത്തിലെ മാദ്ധ്യമങ്ങള്‍ പ്രവര്‍ത്തിയ്ക്കുമായിരിയ്ക്കും, എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, 41 സീറ്റ് ലഭിച്ച യു ഡി എഫിനെക്കാള്‍ സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടുന്നത് സീറ്റ് ലഭിക്കാത്ത ബി ജെ പിയെയാണ്. കാരണം തിരുവനന്തപുരം, കോഴിക്കോട് സ്വര്‍ണ്ണക്കടത്ത് കേസുകളിലും, തിരു: കോര്‍പ്പറേഷനില്‍ നിന്നാരംഭിച്ച് കേരളം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന എസ്സ് സി ഫണ്ട് തട്ടിപ്പ് കേസുകളിലും ബി ജെ പിയാണ് ശക്തമായ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്’ എന്നും വി.വി.രാജേഷ് പറഞ്ഞു.
Post Your Comments