കാസർകോട് : നിർമാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ചുനീക്കി ഡി.വൈ.എഫ്.ഐ. കൊടി നാട്ടിയെന്ന് പരാതി ഉയര്‍ന്ന വീടിന്റെ നിർമാണം സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീണ്ടും തടഞ്ഞു.
കാഞ്ഞങ്ങാട് ഇട്ടമ്മൽ ചാലിയാൻ നായിലെ റാസിഖിന്റെ വീട് നിർമാണമാണ് പാർട്ടി പ്രവർത്തകരെത്തി വീണ്ടും തടഞ്ഞത്.
‘പഞ്ചായത്തില്‍ നിന്ന് അനുമതി നേടിയ ശേഷമായിരുന്നു ആദ്യം തറ നിര്‍മ്മിച്ചത്. പിന്നീട് പാര്‍ട്ടി ഇടപ്പെട്ട് അനുമതി റദ്ദാക്കി. പിന്നീട് വീണ്ടും നിയമപരമായി ഇടപെട്ടാണ് അനുമതി നേടിയത്. തുടർന്ന് നിർമ്മാണത്തിനായി ജോലിക്കാർ ഇന്നലെ എത്തിയപ്പോൾ പ്രദേശിക സി.പി.എം നേതാക്കളെത്തി തടയുകയായിരുന്നു’-റാസിഖ് പറഞ്ഞു.
Read Also : ഗൂഗിളിന് 1950 കോടി രൂപ പിഴ ചുമത്തി ഫ്രഞ്ച് കോംപറ്റീഷൻ അതോറിറ്റി
രണ്ട് മാസം മുന്‍പായിരുന്നു നിർമാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടി നാട്ടിയത്. തെരഞ്ഞെടുപ്പിന് പിരിവ് നല്കാന് വൈകിയതിന്റെ വൈരാഗ്യത്തിലാണ്
ഡി.വൈ.എഫ്.ഐ തറ പൊളിച്ച് കൊടി നാട്ടിയതെന്നായിരുന്നു പരാതി. എന്നാൽ, സംഭവം വിവാദമായതോടെ വയലില്‍ വീട് നിര്‍മിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ വിശദീകരണം.
Post Your Comments