COVID 19Latest NewsKeralaNews

സംസ്ഥാനത്ത് കോവിഡ് രോഗം കൂടുതൽ ബാധിച്ചത് 21-30 പ്രായക്കാർക്ക് : കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം കൂടുതൽ ബാധിച്ചത് 21 നും 30 നും ഇടയിൽ പ്രായമുള്ളവർക്കാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. നിയമസഭയിൽ ഐബി സതീഷ് എംഎൽഎയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

Read Also : ചുരുങ്ങിയ സേവനകാലം കൊണ്ട് നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ആഫ്രിക്കന്‍ എലി സര്‍വീസില്‍ നിന്ന് വിരമിച്ചു 

21 നും 30 നും ഇടയിൽ പ്രായമുള്ള 2,61,232 പേര്‍ക്കാണ് രോഗം ബാധിച്ചത്. 31മുതല്‍ 40 വയസ് വരെയുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചു.

എന്നാല്‍, മരണ നിരക്ക് കൂടുതല്‍ 81 മുതല്‍ 90 വയസ് വരെയുള്ളവരിലാണ്. ഈ പ്രായക്കാരില്‍ 17,105 പേര്‍ക്ക് രോഗം ബാധിക്കുകയും 502 പേര്‍ മരിക്കുകയും ചെയ്തു. മരണ നിരക്ക് 2.93 ശതമാനം. 71 മുതല്‍ 80 വയസ് വരെയുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസുവരെയുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്.

മെയ് 31 വരെയുള്ള കണക്കുകളാണ് മന്ത്രി നിയമസഭയിൽ വെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button