ബെംഗളൂരു: പ്രമുഖ കന്നഡ നടി സുരേഖ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിഖ്യാത നടൻ രാജ്കുമാറിനൊപ്പം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 66 വയസായിരുന്നു. രാത്രി 9.30 ന് കുടുംബാംഗങ്ങളോടൊപ്പമിരുന്ന് ടി.വി കാണുമ്പോഴായിരുന്നു സംഭവം. ഉടൻ തന്നെ സഹോദരിമാരായ ശാരദയും പ്രേമയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശവസംസ്കാരം ഞായറാഴ്ച ബനശങ്കരി ശ്മശാനത്തിൽ വെച്ച് നടത്തി. 160 സിനിമകളിൽ സുരേഖ അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി നർത്തകി കൂടിയായിരുന്നു ഇവർ. രാജ്യത്തും വിദേശ രാജ്യങ്ങളിലും നിരവധി ഡാൻസ് പ്രകടനങ്ങൾ നടത്തിയിരുന്നു. സെൻസർ ബോർഡ് കമ്മിറ്റി അംഗവുമായിരുന്നു സുരേഖ.
Post Your Comments