കാലിഫോര്‍ണിയ: 3 വയസുള്ള മകളുടെ മരണം അറിയാതെ അമ്മ അടുക്കളയിൽ കഞ്ചാവ് ഉണ്ടാക്കുന്ന തിരക്കിൽ. കാലിഫോര്‍ണിയയിലെ വിസാലിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നു വയസുള്ള കുട്ടി കാറിനകത്ത് ചൂടേറ്റാണ് മരിച്ചത്. കുട്ടിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ലെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് എത്തുന്നതിനു മുമ്പ് കുടുംബാംഗങ്ങള്‍ സി.പി.ആര്‍ നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തി.
Read Also: ബലൂചിസ്ഥാനെ ലക്ഷ്യംവെച്ച് താലിബാന്‍ ഭീകരര്‍
സംഭവത്തില്‍ മാതാവ് യുസ്‌തേജിയ മൊസാക്ക ഡൊമിനങ്ക്‌സിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു മണിക്കൂറെങ്കിലും കുട്ടി കാറിനകത്ത് കഴിഞ്ഞിരുന്നുവെന്നും, പുറത്തെ താപനില അപ്പോള്‍ നൂറു ഡിഗ്രിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടിയെ കാറില്‍ ഇരുത്തി വീട്ടിലെത്തിയ മാതാവ് കഞ്ചാവ് തയാറാക്കുകയായിരുന്നുവെന്ന് മൊഴി നല്‍കി. വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ 150 കഞ്ചാവ് ചെടികളും, 475 പൗണ്ട് കഞ്ചാവും കണ്ടെടുത്തു. ഇതേസമയം വീടിനകത്ത് മറ്റ് നാലു മുതിര്‍ന്നവരും, നാലു കുട്ടികളും ഉണ്ടായിരുന്നു. ഇതില്‍ മൊസാക്കയുടെ മാതാവ് ഉള്‍പ്പടെ നാലുപേരേയും അറസ്റ്റ് ചെയ്തു.
Post Your Comments