KeralaLatest NewsNews

ആംബുലൻസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ ആംബുലൻസ് മരത്തിലിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. കണ്ണൂർ പയ്യാവൂർ വാതിൽമടയിലെ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്. പയ്യാവൂർ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലൻസ് ഡ്രൈവർ അരുൺകുമാർ എന്നിവരാണ് മരിച്ചത്. ബെനി എന്നയാൾക്ക് പരിക്കേറ്റു. കണ്ണൂർ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില അതീവ ഗുരുതരമാണ്.

അപകടം അറിഞ്ഞു നാട്ടുകാർ എത്തിയെങ്കിലും ആംബുലൻസിന് അകത്തു നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. കണ്ണൂരിൽ നിന്നുള്ള ഫയർഫോസ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button