ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രതികരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ആഗോള തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാണ് രാജ്യത്തെ ഇന്ധന വില വര്‍ധനയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 70 ഡോളറായി വില വര്‍ധിച്ചതാണ് നിലവിലെ ഇന്ധന വിലയ്ക്ക് കാരണമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്ത് ആവശ്യമായ ഇന്ധനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. അതിനാലാണ് ആഗോള തലത്തിലെ വില വര്‍ധനവ് രാജ്യത്തെ ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്നത്. ആഗോള വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ വിലയില്‍ മാറ്റമുണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ധന വിലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് തന്റെ നിലപാടെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യം തീരുമാനിക്കേണ്ടത് ജിഎസ്ടി കൗണ്‍സില്‍ അംഗങ്ങളാണെന്നും ഇന്ധന വിലയെ സംബന്ധിച്ച വിഷയം ജിഎസ്ടി കൗണ്‍സിലിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments