Latest NewsKeralaIndiaNews

‘ചക്കിക്കൊത്ത ചങ്കരൻ’: പെട്രോൾ വിലക്കയറ്റത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് ​രാജ്മോഹൻ ഉണ്ണിത്താൻ

വില വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണിത്താൻ

തിരുവനന്തപുരം: പെട്രോൾ വില വർധനവിൽ പ്രതിഷേധവുമായി കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താൻ. വില വർധനവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണിത്താൻ. ‘പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാന നികുതി കുറക്കാതെ കേരള സർക്കാർ.’- ഉണ്ണിത്താൻ ഫേസ്ബുക്കിൽ കുറിച്ചു. ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാനെന്നും രാജ് മോഹൻ ഉണ്ണിത്താൻ ചോദിക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പെട്രോൾ വിലയിൽ സെഞ്ച്വറി അടിച്ച്
കേന്ദ്ര സർക്കാർ.

സംസ്ഥാന നികുതി കുറക്കാതെ
കേരള സർക്കാർ.

ചക്കിക്കൊത്ത ചങ്കരൻ എന്നല്ലാതെ എന്ത്‌ പറയാൻ! ശക്തമായി പ്രധിഷേധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button