കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവള നടത്തിപ്പ് വീണ്ടും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ കൊവിഡ് വ്യാപനവും തുടർച്ചയായ ലോക്ക് ഡൗണും ആണ് പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് വര്‍ഷം മാത്രമായ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തെ പ്രതിസന്ധിയിലാക്കുന്നത്. അന്താരാഷ്ട്ര സര്‍വീസുകള്‍ മുടങ്ങിയതും രാജ്യത്തെ പുതിയ വിമാനത്താവളങ്ങളിലൊന്നായ കണ്ണൂരിന് തിരിച്ചടിയായി.
Read Also : പാകിസ്ഥാനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു : നിരവധി മരണം
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിരിക്കുകയാണ്. കിയാലിന് വിവിധ പൊതുമേഖലാ ബാങ്കുകളിലായി 888 കോടിയുടെ കടബാധ്യത നിലവിലുണ്ട്. ജീവനക്കാരുടെ ശമ്പളം , വൈദ്യുതി, വെള്ളം എന്നിവയടക്കം വിമാനത്താവളം നടത്തിക്കൊണ്ടു പോകാന്‍ ഏതാണ്ട് മൂന്നര കോടിയോളം ഒരു മാസം ചെലവുണ്ട്. കസ്റ്റംസുകാരുടെ ശമ്പള ചെലവ് ഉടന്‍ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും ആഭ്യന്തര സര്‍വീസ് മാത്രമേ നടത്തുന്നുള്ളൂ. വളരെ കുറവ് യാത്രക്കാര്‍ മാത്രമാണ് വിമാനത്താവളവുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നത്. നേരത്തെ കസ്റ്റംസ്, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കേന്ദ്രസര്‍ക്കാരിലേക്ക് മുന്‍കൂട്ടി നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്. ഭീമമായ ശമ്പളം പറ്റുന്ന കസ്റ്റംസ് വിഭാഗത്തില്‍ മാത്രം 34 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ശമ്പളം മൂന്നിരട്ടി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിലേക്ക് മുന്‍കൂട്ടി അടയ്ക്കണമെന്നാണ് വ്യവസ്ഥ.
Post Your Comments