പ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ താരമാണ് സുബി സുരേഷ്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ സുബി സുരേഷ് പങ്കുവെച്ച ഒരു ചിത്രം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചിരുന്നു. എന്നാൽ ആ ചിത്രത്തിന്റെ വിശദീകരണമായി സുബി സുരേഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു. താന്‍ പങ്കുവച്ച ചിത്രം ഫെമിനിസ്റ്റ് ആണോ എന്ന തരത്തിൽ പ്രചരിച്ച സാഹചര്യത്തിൽ അതിനുള്ള മറുപടി നൽകാമെന്നു കരുതുന്നുവെന്നും സുബി പറയുന്നു.
ഫേസ്ബുക്കിലൂടെയായിരുന്നു സുബിയുടെ പ്രതികരണം. ഫെമിനിസത്തെ ഒരു വേഷം മാത്രമായി കാണുന്നത് എങ്ങനെയാണെന്നും, വേഷം കെട്ടിയാൽ ഫെമിനിസ്റ്റ് ആകുമോ എന്നുമൊക്കെയുള്ള ചോദ്യങ്ങളായിരുന്നു സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് സുബി സുരേഷിന് നേരിടേണ്ടി വന്നത്.
സുബി സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
“കൈരളി ചാനലില്‍ ഞാന്‍ ചെയ്യുന്ന കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിത്. വെറുതേ ‘ഫെമിനിസ്റ്റ്’ എന്ന് ക്യാപ്ഷനും ഇട്ടു. പിന്നെ ഒന്നും പറയേണ്ട. പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്”.
Post Your Comments