Latest NewsNewsInternational

പുതിയ സന്തോഷത്തെ വരവേറ്റ് ഹാരിയും മേഗനും; പെൺകുഞ്ഞിന് ജന്മം നൽകി മേഗൻ

വെള്ളിയാഴ്ച്ച രാവിലെ 11.40 ന് മേഗൻ പെൺകുഞ്ഞിന് ജന്മം നൽകി

ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്കും ഭാര്യ മേഗൻ മാർക്കിളിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചു. വെള്ളിയാഴ്ച്ച രാവിലെ 11.40 ന് മേഗൻ പെൺകുഞ്ഞിന് ജന്മം നൽകി. ലിലിബെറ്റ് ഡയാന മൗണ്ട് ബാറ്റൺ വിൻഡ്‌സർ എന്നാണ് കുഞ്ഞിന് ഹാരിയും മേഗനും നൽകിയ പേര്.

Read Also: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിലും അരക്കോടിയിലേറെ ബാധ്യത വരുത്തുന്ന നിയമനങ്ങൾ

മുത്തശ്ശി എലിസബത്ത് രാജ്ഞിയുടെയും ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെയും പേരിന്റെ സ്മരണയിലാണ് തങ്ങളുടെ കുഞ്ഞ് മാലാഖയ്ക്ക് ഇരുവരും ഈ പേര് തന്നെ നൽകിയത്. ലിലി എന്നാണ് കുഞ്ഞിന്റെ ഓമന പേര്. എലിസബത്ത് രാജ്ഞിയെ കുടുംബത്തിലെ ഏറ്റവും അടുപ്പമുള്ളവർ വിളിക്കുന്ന പേരാണ് ലിലിബെറ്റ്.

യു.എസ്. കാലിഫോർണിയയിലെ സാന്റ ബാർബറ കോട്ടേജ് ആശുപത്രിയിൽ വെച്ചാണ് മേഗൻ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ച മേഗനും ഹാരിയും ഇപ്പോൾ യുഎസിലാണ് താമസിക്കുന്നത്. ആർച്ചിയാണ് ഇവരുടെ മൂത്ത മകൻ. ആർച്ചിയുടെ ജനനത്തിന് പിന്നാലെയാണ് ഇരുവരും ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

Read Also: പരാതികള്‍ ഉയരുന്നു: ടാറ്റൂ സ്റ്റുഡിയോകള്‍ക്കു നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button